നീ തിരിഞ്ഞു നോക്കൂ,
ഒരായിരം കണ്ണുകള്‍ പിന്നാലെ.
ഭയമുള്ളവ,
സംശയമുള്ളവ,
അതിലേറെ അസൂയയുള്ളവ...!
ഒരായിരം കണ്ണുകള്‍ പിന്നാലെ.
ഭയമുള്ളവ,
സംശയമുള്ളവ,
അതിലേറെ അസൂയയുള്ളവ...!
നിനക്ക് ചുറ്റും
നിശബ്ദ വിപ്ളവങ്ങള്‍,
അവര്‍ വായ മൂടിക്കെട്ടിയിരുന്നു...!
നിശബ്ദ വിപ്ളവങ്ങള്‍,
അവര്‍ വായ മൂടിക്കെട്ടിയിരുന്നു...!
കരളുറച്ച,
കണ്ണീരു വറ്റിയ
നക്ഷത്രമേ നീ തനിച്ചാക്കിയത്
അന്ധസമൂഹത്തെ...!
കണ്ണീരു വറ്റിയ
നക്ഷത്രമേ നീ തനിച്ചാക്കിയത്
അന്ധസമൂഹത്തെ...!
നീ കരഞ്ഞില്ല,
പകരം രക്തമിറ്റിക്കുന്ന കണ്ണുകള്‍
നിനക്കിന്നു സ്വന്തം.
നിന്റെയീ ചിരി
ഇതളു കൊഴിഞ്ഞ മൗനത്തില്‍
കൂനിപ്പിടിച്ചിരിക്കുന്നു.
പകരം രക്തമിറ്റിക്കുന്ന കണ്ണുകള്‍
നിനക്കിന്നു സ്വന്തം.
നിന്റെയീ ചിരി
ഇതളു കൊഴിഞ്ഞ മൗനത്തില്‍
കൂനിപ്പിടിച്ചിരിക്കുന്നു.
രോഹിത്,
നിന്റെ ചിരി ഇവിടെ ഹൃദയത്തിലാണ്.
നിന്റെ ചിരി നിലയില്ലാക്കയമാണ്.
നിന്റെ ചിരി കടലാണ്.
- രാകേഷ് രാഘവന്‍