സഖീ ,
ജൂലൈ പിറന്നു. ജൂണിന്‍റെ ഗര്‍ഭപാത്രത്തില്‍ ഒരു മാസം ശയിച്ച നിന്‍റെ പൊക്കിള്‍ക്കൊടി ഇന്നലയോടെ ഞാന്‍ മുറിച്ചുമാറ്റി. ബന്ധങ്ങളുടെ കണക്കുകളാണല്ലോ എന്നും അവയിലൂടെ പാലായനം ചെയ്യുന്നത്.
ജനിച്ച കുഞ്ഞ് വളര്‍ന്ന് നല്ലവനായാല്‍,
''10 മാസം എന്‍റെ വയറ്റില്‍ കിടന്നാണ് അവന്‍ വളര്‍ന്നത്''
ഇനി അവനെങ്ങാനും മോശമായാല്‍ '' ഈശ്വരാ, ഈ നശിച്ച ജന്മത്തിനെയാണല്ലോ എന്‍റെ വയറ്റില്‍ പത്തു മാസം ഞാന്‍ കൊണ്ടു നടന്നത്''
അസ്വാഭാവികമായ് എന്താ ഉള്ളത് ഇതില്‍, പലരും പല സന്ദര്‍ഭത്തില്‍ പല തവണ കേട്ടിട്ടുണ്ടാകാം ഇത്. പത്ത് മാസം ഗര്‍ഭം അഭിമാനത്തിന്‍റെയും അപമാനത്തിന്‍റെയും ശബ്ദത്തില്‍...
ഇത് തന്നെയാണ് എല്ലായിടത്തും എല്ലാ മേഖലകളിലും നാം കാണുന്നത്. ഒരേ കാര്യം രണ്ടു രീതിയില്‍, ഓരോ മനുഷ്യനും ഓരോ കാഴ്ചപ്പാടാണ്.
വലതു കണ്ണടച്ച് നോക്കിയാല്‍ കാണാവുന്നതല്ല ഇടത് കണ്ണടച്ചാല്‍ കാണുന്നത്. ഇനി രണ്ടു കണ്ണും തുറന്നാലോ അതും വ്യത്യാസം. ഈ ലോകത്ത് എന്ത് വിശ്വസിക്കണം എന്ന് നാം തീരുമാനിക്കുന്നതാണ്.വിശ്വാസങ്ങള്‍ പലതും ശരിയാവാം, തെറ്റാകാം. മനസ്സിന്‍റെ തൃപ്തി ആണ് അധികവും വിശ്വാസം, സത്യം അന്വേഷിച്ച് കണ്ടെത്തിയതല്ല. ലോകമേ നീ വികൃതം ഭയാനകം....
-രാകേഷ് രാഘവന്‍