ആരും എതിര്‍ക്കതിരിക്കെണ്ടാതുണ്ടോ നിനക്ക് വിജയിക്കാന്‍...!
കാലം കടന്നു പോവും തോറും മത്സരങ്ങള്‍ കൂടി വരുന്നു. എല്ലാ മേഖലയിലും ആരാണ് വലിയവന്‍ എന്ന് മത്സരിക്കപ്പെടുന്നു.കുറച്ചു നാളുകള്‍ക്കു ശേഷം ഉണ്ടാവാന്‍ പോവുന്ന മത്സരം എന്താണെന്നു ഊഹിക്കാന്‍ കഴിയുമോ?
എന്റെ ഭാര്യയാണ്/ഭര്‍ത്താവാണ് നല്ലത്.സംസയമുന്ടെങ്കില്‍ എങ്ങിനെ വേണമെങ്കിലും നിങ്ങള്ക്ക് പരീക്ഷിക്കാം, പരിശോധിക്കാം. ആലോചിച്ചു നോക്ക് അങ്ങനെ ഒരു മത്സരം? നല്ല രസമായിരിക്കും കേട്ടിരിക്കുന്നവര്‍ക്ക്.അത് ലൈവ് ടെലിക്കാസ്റ്റ് കൂടി വന്നാല്‍ ഒരുഗ്രന്‍ ഊണ് കഴിച്ചതിന്റെ സംപ്തൃപ്തി പ്രേക്ഷകനും. ഹോ !!! ലോകാ സമസ്താ സുഖിനോ ഭവന്തു: കാണുന്നവര്‍ക്കും, കേള്‍ക്കുന്നവര്‍ക്കും അനുഭവിക്കുന്നവര്‍ക്കും സുഖം.
entertainment നു ഒരു ലിമിറ്റ് ഇല്ലാതായിരിക്കുന്നു. മരിക്കുന്നതും, പ്രസവിക്കുന്നതും, ബെഡ് റൂം നിമിഷങ്ങളും ഇന്ന് പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കുന്ന ഒന്നാംതരം തമാശകളാണ്.
Entertainment should be the part of life...!
വേണ്ട എന്ന് ആര് പറഞ്ഞു? ഞാന്‍ പറഞ്ഞോ?
എയ്യ് ഒരിക്കലുമില്ല. എല്ലാവരും സന്തോഷിക്കണം, അതാണ് എന്റെയും ആഗ്രഹം.
അസഭ്യമായത് എന്ന് കരുതിയിരുന്ന തമാശകള്‍ ഇപ്പോള്‍ പ്രയഭേധമാന്ന്യേ ആസ്വദിക്കുന്നു. കുട്ടിക്കഥകള്‍ മാത്രം പറഞ്ഞിരുന്ന മുതസ്സന്മാര്‍, കോമിക്ക് ബുക്കുകള്‍ മാത്രം വായിച്ചിരുന്ന കുട്ടികള്‍, ജീവിതത്തെ സീരിയസ് ആയി കാണാന്‍ തുടങ്ങ്യ മദ്ധ്യവയസ്കര്‍, ഫ്രാണ്ട്സാനു ലോകമെന്നു പറഞ്ഞു നടന്നിരുന്ന ടീനെജെര്സ് എല്ലാവരും തമാശകള്‍ (അസഭ്യ/അശ്ലീല) ഒരുമിച്ചിരുന്നു ആസ്വദിച്ചു പൊട്ടിച്ചിരിക്കുന്നു.
ശ്ലീലതിന്റെ അതിര് കടക്കുന്ന കലാകാരന്മാര്‍ പറയുന്നത്:
" വേറെ ഒരു തമാശയും ഇന്നത്തെ കാലത്ത് വിജയിക്കില്ല മാഷെ... എല്ലാവര്ക്കും കേള്‍ക്കേണ്ടത് ഈ ഒരേ ഒരു രീതിയിലുള്ള തമാശ മാത്രമാണ്."
ശരിയാണ്, വിജയിക്കുന്നതെന്തോ അതാണല്ലോ അവര്‍ക്കും വേണ്ടത്. അവിടെയും മത്സരം ഒന്നാമാതാവാനുള്ളത്. നാലാലരിയനമെങ്കി ഒന്നാമതാവണം.
"ഹ...ഹ...ഹ...! നാലാലരിയനമെങ്കി ഒരു സൂപര്‍ വഴിയുണ്ട്. തുണിയുരിഞ്ഞു രോട്ടിലൂടെ നടന്നാല്‍ മതി."
അത് കേട്ട ഒരു ഫലിതപ്പ്രിയന്‍ പറഞ്ഞതാണ്. ക്ഷമിക്കണം പേര് പറയാന്‍ നിവൃത്തിയില്ല...
" അളിയാ ഒന്ന് കൂടണ്ടേ?"
" പിന്നെ വേണ്ടേ എന്നോ? അതെന്തു ചോദ്യമാണ്? "
മൂക്ക് മുട്ടെ കള്ളു കുടിചിരിക്കുന്നവനും ആ ചോദ്യതിനുതരമുണ്ട്. ഒരു ഒന്നൊന്നര ഉത്തരം, അല്ലെ കുടിയന്മാരെ...?
ആക്ഷേപിക്കുന്നതല്ലടോ. കുടിക്കുന്നത് ഈ ലോകത്ത് ഏറ്റവും വല്ല്യ കാര്യമാണ്. അത് കൊണ്ട് കുടിയന്മാര്‍ എന്ന് വിളിച്ചാല്‍ നിങ്ങള്ക്ക് അഭിമാനമല്ലേ...? പ്രത്യേകിച്ച് മലയാളികള്‍ക്ക്...?
അല്ല എന്ന് പറയാന്‍ വരട്ടെ...
ഓണം,വിഷു, ഈസ്റെര്‍, ക്രിസ്തുമസ് എല്ലാം പ്രമുഖ കേന്ദ്രങ്ങള്‍ക്ക് മത്സരത്തിനു വഴിയൊരുക്കുന്ന ആഘോഷ ദിവസങ്ങളാണ്.
ബാര്‍ കൌന്‍സില്‍ എന്നാ ബോര്‍ഡ് കണ്ടു അതിനുള്ളില്‍ കയറി ഈ സംഭവം അവതരിപ്പിച്ച കുടിയന് പ്രണാമം. അവര്‍ക്കും ആഗ്രഹമില്ലേ ഒരു കൂട്ടത്തില്‍ നിന്നും ഒന്നാമതെത്താന്‍? അതും ഈ ലോകത്തിലെ തന്നെ ഏറ്റവും വലിയ സമൂഹമാവുമ്പോള്‍ അവര്‍ക്ക് വാശിയും ആവേശവും കൂടും. അവരിലും ഒന്നാമനെ കണ്ടെത്താന്‍ ഈ ലോകത്തിനു കഴിയട്ടെ. കേരളത്തിലെ പേര് കേട്ട കുടിയന്മാരുള്ള വിറ്റു വരവിനും ഒന്നാം സ്ഥാനത്തേക്ക് മത്സരിക്കുന്ന പ്രമുഖ സ്ഥലങ്ങളില്‍ നിന്ന് തന്നെയാവട്ടെ ഒന്നാം നമ്പര്‍ കുടിയനും ഉയര്‍ന്നു വരുന്നത് എന്ന് നമുക്ക് ആഗ്രഹിക്കാം. കേരളീയനായതിലുള്ള അഹങ്കാരം അല്ലാതെന്താ...?
എന്തിനാണ് ഇന്ന് മത്സരമില്ലാത്തത്...?
പീഡിപ്പിക്കാന്‍...?
മണ്ടത്തരം പറയല്ലേ,വിവരമില്ലായ്മ നിന്റെ കുഴപ്പമായിരിക്കില്ലലോ അല്ലെ...?
ഏറ്റവും വ്യത്യസ്തനായി പീടിപ്പിക്കുന്നവന്‍ വിജയി.
ഓടുന്ന ട്രെയിന്‍ ല് ചാടിക്കയരിയും, ഓട്ടോ കേടാണ് ശരിയാക്കാന്‍ പണിസാധനങ്ങള്‍ കിട്ടുമോ എന്ന് ചോദിച്ചു വീട്ടില് കയറിയും...
ഹോ വെറൈടികളുടെ ഒരു കാര്യം...!
ഇനി ആരു ആരെ പീഡിപ്പിക്കുന്നു എന്നുള്ളത്...
75 വയസ്സുള്ളവരെ പീടിപ്പിക്കുന്നവന്‍, സ്വന്തം മക്കളെ പീടിപ്പിക്കുന്നവന്‍, കൂട്ടുകാരന്റെ അമ്മയെ പീടിപ്പിക്കുന്നവന്‍....
ഈശ്വര പാടത്തുള്ള നോക്ക് കുതിക്കു ചൂരിദാര്‍ ഇട്ടു കൊടുക്കഞ്ഞത് ഞാന്‍ ചെയ്ത പുണ്യം...
എല്ലാം മത്സരങ്ങള്‍....
ഇനി പെണ്ണ് കെട്ടാന്‍ വല്ല മത്സരവും വരുമോ ആവൊ....?
വല്ല.....
എന്റമ്മോ ഞാനില്ലേ... ജീവിച്ചു പോക്കൊലാമേ...!
ഇല്ലാത്ത ദൈവത്തിനും വരെ സ്തുതി...!
-നാട്ടുകാരന്‍-