മതങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടാകാം. പക്ഷെ മനുഷ്യര്‍ തമ്മില്‍ വ്യത്യാസമുണ്ടോ?
ജാതി മതം മുന്നേ ഉണ്ടായിരുന്നതില്‍ നിന്നും ഏറെ കുറവുണ്ടെങ്കിലും ഇപ്പോഴും ജാതിയടിസ്ഥാനത്തില്‍ ജോലികള്‍ നല്‍കുന്നു. ചില ജോലികള്‍ ജാതിയുടെ പേരില്‍ മാത്രം തരം തിരിക്കപ്പെട്ടവയാവുന്നു. മനുഷ്യര്‍ എന്ന പരിഗണനയല്ല, ഏതു മതത്തില്‍ പെട്ടവനാന്നെനു അന്വേഷിക്കപ്പെടുന്നു.
ജാതിയോ മതമോ ഇവിടെ വേണ്ട. മനസ്സിനിഷ്ടപ്പെട്ടവരെ സ്വന്തമാക്കണം, അതിനു ജാതിയോ മതമോ തടസ്സമാവാന്‍ പാടില്ല. കാരണം ജീവിക്കേണ്ടത് ഇഷ്ടപ്പെട്ടവരാണ് ഒരിക്കലും മതങ്ങളല്ല. പുതിയ തലമുറയിലേക്കു നമുക്ക് വേണ്ടത് ജാതിയും മതവുമില്ലാത്ത മനുഷ്യരെയാണ്.സ്വന്തം ജാതിയില്‍ അല്ലെങ്കില്‍ സ്വന്തം മതത്തില്‍ മാത്രമേ മക്കള്‍ക്ക് വിവാഹം ആലോചിക്കുല്ലു എന്ന ചിന്ത ഒഴിവാക്കണം. മനുഷ്യരെ സ്നേഹിക്കുന്ന നല്ല ഒരു സമൂഹമായി പുതു തലമുറ മാറണം. എല്ലാവരുടെയും സന്തോഷങ്ങള്‍ സാഷാത്കരിക്കപ്പെടന്നം.
ഞാന്‍ ഒരു പെണ്ണിനെയാണ്, അല്ലെങ്കില്‍ ഒരു ചെക്കനെയാണ് സ്നേഹിക്കുന്നത് മതത്തെ അല്ല എന്ന് പറയാന്‍ ധൈര്യമുള്ള തലമുറയെ വാര്‍ത്തെടുക്കണം. അങ്ങനെ ഒരു ചിന്താഗതി അല്ലെങ്കില്‍ മാനസ്സിക നിലപാട് എടുക്കാന്‍ കഴിയണമെങ്കില്‍ അതിനു ശക്തമായ ഒരു അടിത്തറ തന്നെ വേണം.ജാതിയും മതവുമില്ലാത്ത ഒരു തലമുറ ഉണ്ടാവട്ടെ...
മതങ്ങളുടെ പേരില്‍ ഉണ്ടാവുന്ന കൊലപാതകങ്ങള്‍, ഒരു മതത്തിനെ മുഴുവനായും തീവ്രവാദികളായി മുദ്ര കുത്തല്‍, അടിപിടിയും കോലാഹലങ്ങളും ഒരിക്കലും ഉണ്ടാവാന്‍ പാടില്ല.ഒരു ജോലിയുമില്ലാത്ത ആള്‍ക്കാരാണ് മിക്കപ്പോഴും ഇതിനു കാരണമാവുന്നത്.അതിനു എരിവു കൂട്ടാനെന്നോണം മത വിദ്യാലയങ്ങളും മറ്റും. ലോകമെന്തെന്നു അറിയാന്‍ തുടങ്ങുന്ന പ്രായത്തില്‍ തന്നെ കുരുന്നുകളെ മതഭ്രാന്തിന് അടിമയാക്കുന്നു. നമ്മുടെ മതമാണ് ഏറ്റവും മുന്തിയത്,നമ്മുടെ മതതെയാണ് ലോകം ഭരിക്കാനായി ഏല്‍പ്പിച്ചിരിക്കുന്നത് എന്നൊക്കെ മതധ്യാപകന്മാര്‍ പിഞ്ചു മനസ്സിലേക്ക് ഇന്ജക്റ്റ് ചെയ്തു കൊടുക്കുന്നു.ചെറുപ്പത്തിലുള്ള പാഠങ്ങള്‍ മതങ്ങളെ കുരിച്ചുള്ളതായത് കൊണ്ട് അവര്‍ വളര്‍ന്നു വരുമ്പോഴേക്കും മതമെന്ന വിക്കാരത്തിന് അല്ലെങ്കില്‍ ഭ്രാന്തിനു അടിമയാകുന്നു. പ്രത്യേകിച്ച് ഒരു ജോലിയും ലഭിക്കാത്ത യുവാക്കലാവുമ്പോള്‍ അവരുടെ മനസ്സില്‍ ഞാന്‍ ഒന്നിനും കൊല്ലാതവനാനെന്നുള്ള ചിന്ത വരുന്നു.അങ്ങനെയുള്ള inferiority complex ഉം ഒരു പ്രധാന കാരണമാവുന്നു.
മതവിധ്യാഭ്യാസമാണ് ആദ്യം ഇല്ലതാക്കേണ്ടത്. എല്ലാ മതതിന്ടെയും ലക്‌ഷ്യം അവരുടെ വിശുദ്ധ പുസ്തകത്തെ പോലെ മനുഷ്യരെ നേര്‍വഴിക്കു നടത്തുക എന്നുള്ളതാവണം. ഒരിക്കലും വിശുദ്ധ പുസ്തകങ്ങളല്ല, മറിച്ചു അവ വ്യാഘ്യാനിക്കപ്പെടുന്നതാണ് തെറ്റ്.ആ വ്യാഖ്യാനമാണ് മനുഷ്യരെ തെറ്റിലേക്ക് നയിക്കുന്നതും. ഒരു വിശുദ്ധ പുസ്തകത്തിലും തന്റെതല്ലാത്ത മതക്കാരനെ വെറുക്കണം എന്നോ അകറ്റി നിര്‍ത്തണം എന്നോ പറഞ്ഞതായി എനിക്കറിവില്ല. അങ്ങനെയുള്ള അര്‍ഥങ്ങള്‍ വരുന്നത് ശരിയായ പാണ്ടിത്യമില്ലാതെ ചില ഭാഗങ്ങള്‍ മാത്രം വായിച്ചു തന്റേതായ രീതിയില്‍ കുറച്ചാള്‍ക്കാര്‍ വ്യാഖ്യാനിക്കുംബോഴാണ്. മുഹമ്മദ് നബിയും, യേശു ക്രിസ്തുവും കൃഷ്ണനും അത് പോലെ എല്ലാ മതങ്ങളുടെ ആരാധ്യ ദൈവങ്ങളും പറഞ്ഞിട്ടുള്ളത് തന്നെ പോലെ തന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്നാണ്. പക്ഷെ പറഞ്ഞത് വ്യത്യസ്തമായ ശൈലിയില്‍ ആയിരിക്കാം എന്ന് മാത്രം.അര്‍ത്ഥം പൂര്‍ണ്ണമായും മനസ്സിലാക്കാതെ വ്യാഖ്യാനിക്കപ്പെടുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ മനുഷ്യരെ നന്മയെക്കാള്‍ തിന്മയിലേക്ക് നയിക്കുന്നു.
എല്ലാ വിശുദ്ധ പുസ്തകങ്ങളും മനുഷ്യന്റെ നന്മയ്ക്ക് വേണ്ടിയാണെന്ന് അവരുടെ മത സ്ഥാപകര്‍ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ എന്ത് കൊണ്ടാണ് ഇന്നത്തെ തലമുറയില്‍ പലരും ഒന്നും മനസ്സിലാക്കാതെയിരിക്കുന്നത്? തന്റെ സഹജീവികളെ സ്നേഹിക്കാത്തത്? അവര്‍ ചിലപ്പോള്‍ ഒരു പുരുഷാര്‍ത്ഥം മുഴുവനായും പ്രാര്തിക്കുന്നതിനേക്കാള്‍ പുണ്യം ലഭിക്കും അബലനായ ഒരു മനുഷ്യനെ സഹായിച്ചാല്‍.അബലനെ നിന്ദിച്ചു അവര്‍ നടത്തുന്ന ഓരോ തീര്‍ഥയാത്രയും പനചെലവിന്നപ്പുറം ചെല്ലില്ല.
ഞാനെന്റെ വേദ പുസ്തകത്തെ സ്നേഹിക്കുന്നു, ഒരിക്കലും മതത്തെ അല്ല. കാരണം മതം എന്നെ തെറ്റായതും വേദ പുസ്തകം എന്നെ ശരിയായതും പഠിപ്പിക്കുന്നു. എല്ലാവരും മാറേണ്ട കാലം കഴിഞ്ഞു, അവരവരുടെ ജിവിതം അവലോകനം ചെയ്തു ജിവിക്കണം. നിങ്ങളുടെ ജിവിതത്തില്‍ ചിലപ്പോള്‍ അന്ന്യ മതക്കാരനായ ഒരാളായിരിക്കാം ഏറ്റവും വല്ല്യ ആപത്തില്‍ നിന്നും നിങ്ങളെ രക്ഷിചിട്ടുണ്ടാവുക. ചിലപ്പോള്‍ അവന്റെ രക്തം നിങ്ങളുടെ സിരകളിളുടെ ഒഴുകുന്നുമുണ്ടാകം. മതം വേറെയായിട്ടും നിങ്ങളുടെ രക്തം ഒന്നായത് എന്ത് കൊണ്ട്? നിങ്ങളുടെ രക്തത്തിന് മതമില്ല, മതമുള്ളത് നിങ്ങളുടെ മനസ്സിലാണ്. നിങ്ങളുടെ മനസ്സിനെ മാറ്റാന്‍ നിങ്ങള്‍ക്കു കഴിയും. അന്ന്യ മതക്കാരന്റെ രക്തത്തിന് നിങ്ങളുടെ സിരകളിളുടെ ഒഴുകാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്കു എന്ത് കൊണ്ട് അവനെ സഹോദരനായി കണ്ടു കൂടാ? അല്ലെങ്കില്‍ എന്ത് കൊണ്ട് അവനെ/അവളെ നിങ്ങളുടെ പങ്കാളിയായി കണ്ടുകൂടാ?
ഇല്ലെങ്കില്‍ രക്തത്തിന് പച്ചയോ കറുപ്പോ നിറമുള്ള ഒരു മനുഷ്യനെ എനിക്ക് കാണിച്ചു തരൂ. ഞാന്‍ പറഞ്ഞതൊക്കെയും പിന്‍വലിക്കാം.
ഒരു മാറ്റത്തിന് സമയമായിരിക്കുന്നു. നമ്മളുടെ ഇത്രയും കാലത്തെ കീഴ്വഴക്കം അത് വലിച്ചെറിയാന്‍ സമയമായി. നമ്മളെ തെറ്റിലേക്ക് നയിച്ചവയാണ് മത വിധ്യാഭ്യാസമെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ അത് മനസ്സിലാക്കിയിരിക്കണം. തെറ്റിലേക്ക് പോവാതിരിക്കാന്‍ നിങ്ങളെ നിങ്ങള്‍ തന്നെ സഹായിക്കുക. ചിന്തിച്ചു പ്രവര്‍ത്തിക്കുക.
മനുഷ്യന്നാണ് വലുത്. മതങ്ങളല്ല...!
-നാട്ടുകാരന്‍-

No comments:
Post a Comment