അച്ഛനറിയാതെ
മുറിക്കുള്ളിലെ വിയര്‍പ്പുതുള്ളികള്‍,
അമ്മയറിയാതെ
ഇരുളിന്‍റെ മൂളലുകള്‍,
പെങ്ങളറിയാതെ
ചുമരിലെ നിഴലുകള്‍,
ഞാനറിയാതെ
ഉള്ളിലെ നീറ്റലുകള്‍,
അവസാനം,
നീയറിയാതെ
ഗര്‍ഭപാത്രത്തിന്‍റെ തേങ്ങലും...!
കാമം, അറിഞ്ഞിട്ടും
അറിയില്ലെന്ന് നടിക്കുന്ന
മൗനങ്ങളുടെ പ്രണയം...!
- രാകേഷ് രാഘവന്‍
No comments:
Post a Comment