ഇന്നലെ എന്‍റെ മുന്നില്‍ യൗവനത്തിന്‍റെ (പസരിപ്പ് നഷ്ടപ്പെട്ട് വാര്‍ദ്ധക്യത്തിലേക്ക് കടന്ന ഒരില ഞെട്ടറ്റു വീണു. അത് കാറ്റത്ത് പറന്ന് ഒരു ബെഞ്ചിന്‍റെ മുകളിലായ് എത്തപ്പെട്ടു. കുറച്ചു മുന്നെ (പണയപരവശരായ യൗവനങ്ങള്‍ അവിടെയിരുന്ന് പുണരുന്നുണ്ടായിരുന്നു. കൗതുകത്തോടെ ഞാനാ ഇലയെ പിന്തുടര്‍ന്നു. അതു പതിയെ ഇളകിക്കൊണ്ടിരിക്കുന്നു, യൗവനങ്ങള്‍ അനുരാഗപുളകിതരായ പോലെ. കാറ്റും ഇലയും കമിതാക്കള്‍ ആണോ, ഞാന്‍ സംശയിച്ചു. ആ ഇല പിന്നെയും പറന്നു. ഇത്തവണ കുട്ടികളുടെ പാര്‍ക്കിലാണെത്തിയത്. അവിടെയുണ്ടായിരുന്ന ഊഞ്ഞാലിലും ഓരോ റൈഡുകളിലും അത് പറന്നു വീഴുന്നുണ്ടായിരുന്നു. കുരുന്നുകള്‍ കളിച്ച് തിമിര്‍ത്തിരുന്ന ആ പാര്‍ക്കില്‍ ഇല സന്തോഷിക്കുന്നത് പോലെ തോന്നി. അവസാന കാലഘട്ടത്തില്‍ (പിയ്യപ്പെട്ട കാമുകിയെ സന്തോഷിപ്പിക്കുന്ന ഒരു കാമുകനെ പോലെ തോന്നിച്ചു ആ ഇളം കാറ്റ്. പെട്ടെന്ന് ശക്തിയായ ഒരു കാറ്റില്‍ ഇല പറന്ന് ഒരു ഓവ് ചാലില്‍ ചെന്ന് പതിച്ചു. നോക്കി നില്‍ക്കെ അതെന്നില്‍ നിന്നും ഒഴുകിയകന്നു...
എന്‍റെ മനസ്സ് കലുഷിതമായി. വാര്‍ദ്ധക്യത്തില്‍ മനുഷ്യരും യൗവനവും ബാല്യവും ആ(ഗഹിക്കുന്നുണ്ടോ...?
-രാകേഷ് രാഘവന്‍