ഇന്നലെ ഞാന്‍ ഒരു സ്വപ്നം കണ്ടു...
മരിക്കാന്‍ വേണ്ടി ക്യൂ നില്‍ക്കുന്ന മനുഷ്യര്‍, എണ്ണമെടുത്ത് വരി വരിയായ് ഉറുന്പ്. കണ്ണീര്‍ വറ്റി രക്തമിറ്റുന്ന ഒരു സ്(തീ മുന്നിലേക്കോടുന്നു. ഓരോ തുള്ളി രക്തത്തിനു ചുറ്റും നൃത്തം ചവിട്ടാന്‍ മത്സരിക്കുന്ന ഉറുന്പുകള്‍. ഓട്ടത്തിനിടയില്‍ വസ്(തങ്ങള്‍ പറിച്ചെറിഞ്ഞു സ്(തീ സ്വതന്(തയാവുന്നു. മരവിച്ച മുലകളില്‍ പാല്‍ കിനിയുന്നില്ല. ശരീരത്തില്‍ നിന്നും ഓരോ രോമവും പറന്നകലുന്നു. രക്തം കുടിച്ചു മടുത്ത ഉറുന്പുകള്‍ രോമം തിരയുന്നു. അത്ഭുതത്തോടെ കാമം നിറഞ്ഞ കണ്ണുമായ് പുരുഷന്‍മാര്‍, അസൂയയോടെ മറ്റു സ്(തീകള്‍. ആ നോട്ടത്തില്‍ അവളുടെ ശരീരഭാഗങ്ങള്‍ അലിഞ്ഞില്ലാതാവുന്നു. വര്‍ദ്ധിച്ച മനോവേദനയോടെ, വിരൂപമായ ശരീരത്തില്‍ അവള്‍ സ്വയം (പഹരിക്കുന്നു. നിര്‍ത്താതെ ഓടി അവള്‍ നിലത്ത് വീണുരുളുന്നു, ഉരുണ്ടുരുണ്ട് ഭൂമിയാകുന്നു. പാല്‍ കിനിയാത്ത മുലകള്‍ മലകളും, പറന്നകന്ന രോമങ്ങള്‍ മരങ്ങളും, ഇറ്റി വീണ രക്തം ഉറവയും, പറിച്ചെറിഞ്ഞ വസ്(തം പച്ചപ്പുമാകുന്നു. ഓടി മുന്നിലെത്തിയ അവള്‍ മൃത്യുദേവന്‍റെ പുസ്തകത്തില്‍ കയ്യൊപ്പ് ചാര്‍ത്തി തീയിലേക്ക് വീഴുന്നു.
അങ്ങനെ അവള്‍ ഭൂമിയാകുന്നു, അവള്‍ ചൂഷണം ചെയ്യപ്പെട്ടിരിക്കുന്നു.
മൃത്യുദേവന്‍ അലറിച്ചിരിച്ചു...
വിറങ്ങലിച്ച ഞാന്‍ ...!
വിരഹത്തിന്‍റെ പടുകയത്തില്‍ നിലയില്ലാതെ, മരണത്തിനു വേണ്ടി കൈകാലിട്ടടിക്കുന്നു...!!!
രാകേഷ് രാഘവന്‍
No comments:
Post a Comment