Sunday 26 February 2012

one day in the college

കിടക്കയെ പ്രണയിച്ചു മതി വരാതെ പലരെയും പിരാകിക്കൊണ്ട് എഴുന്നെല്‍ക്കുംബോഴേക്കും സമയം വളരെ അതിക്ക്രമിചിരിക്കും. പിന്നെ യാന്ത്രികമായോ ചിട്ടയോടെയോ അല്ലാതെ ഉള്ള പ്രഭാത കൃത്യങ്ങള്‍. ........... എല്ലാം കഴിയുന്ബോഴെക്കും ബസ്‌ എന്നെ കാത്തു നില്‍ക്കാതെ അതിന്‍റെ പ്രയാന്നമാരംഭിചിരിക്കും. ബസ്‌ പിടിക്കാനുള്ള ഓട്ടത്തിനിടയില്‍ മരത്തിനോടും കിളികളോടും കുശലാന്വേഷണങ്ങള്‍ ... അപ്പോള്‍ പിറകില്‍ നിന്നും ശകാരം കേള്‍ക്കാം
     "ഇങ്ങനെ പോയാല്‍ നിനക്ക് ബസ്‌ തന്നെയാണ് കിട്ടുക "
അമ്മയുടെതാണ്... 
ഒരു വിധം ഓടി ബസ്സില്‍ അള്ളി പിടിക്കും . ചിലര്‍ വിരോധത്തോടെയെന്ന വണ്ണം ചവിട്ടിയും ഉന്തിയും ... ചക്ക്രശ്വാസം വലിച്ചു കൊണ്ട് ഞരങ്ങി കോളേജില്‍ എത്തുമ്പോഴേക്കും മനസ്സും ശരീരവും തളര്‍ന്നിരിക്കും ...കുറെ നേരത്തെ യാത്ര...
ഇന്നലെ മുഴുവന്‍ പറഞ്ഞു തീരാത്ത വിശേഷങ്ങളുടെ ഭാണ്ടക്കെട്ട് ചുമന്നു കൊണ്ടായിരിക്കും ഓരോരുത്തരും വരിക. ഞാനും എന്നാലാവുന്ന വിധം കൊണ്ടുവന്നിട്ടുണ്ട് എന്ന മട്ടില്‍ പടി ചവിട്ടും. രണ്ടു പേരെ കാണുമ്പോള്‍ നേരെ ക്ലാസ്സിലോട്ടു വച്ച് പിടിച്ച എന്‍റെ കാല് മരച്ചുവട്ടിലോട്ടു തിരിയും. ഇന്നിവിടെ നിന്ന് തുടങ്ങാം എന്ന ചിന്തയോടെ ക്ലോസ് അപ്പ്‌ ന്‍റെ പരസ്യത്തിലുള്ള പുഞ്ചിരിയും കടമെടുതുകൊണ്ട് അവരെ സമീപിക്കും. സംസാരത്തിന് കടിഞ്ഞനിട്ടുകൊണ്ട് മണി മുഴങ്ങുമ്പോള്‍ എന്തെന്നില്ലാത്ത ദേഷ്യത്തോടെ തിരിഞ്ഞു നടക്കും. 
            "ഹോ ! ഇന്നെങ്കിലും ഒന്ന് മുഴുവന്‍ ക്ലാസ്സിലുമിരിക്കണം , അട്ടെണ്ടാന്‍സ് നോക്കെ ഇപ്പൊ ഒടുക്കത്തെ വിലയാന്നെന്നെ" എന്നും പറഞ്ഞു ആദ്യത്തെ അട്ടെണ്ടാന്‍സ് നു ചെവി കൊടുക്കാന്‍ പോവുമെങ്കിലും 
    "എടാ ഒരു അത്യാവശ്യമുണ്ട് ഒരു സ്ഥലം വരെ പോവണം " എന്നും പറഞ്ഞു ആരെങ്കിലും വന്നാല്‍ തിര്‍ന്നു അന്നത്തെ ക്ലാസ്സ്‌....... ....,,
            "എന്നോട് പിനങ്ങിയെടാ .... എനിക്കാനെങ്കി ഒരു മൂടുമില്ല ..."
   എന്ന അവന്‍റെ സങ്കടത്തിനു തിരശീലയിടാനവും പിന്നെ ശ്രമം. അതിനായി കാന്റീനിലും മരചുവട്ടിലുമൊക്കെയായി ചിന്തയോട് ചിന്തയാവും...ഒരു വിധം എല്ലാം ശരിയാക്കി വരുമ്പോഴേക്കും സുര്യന്‍ തലയ്ക്കു നേരെ മുകളില്‍ എത്തിയിട്ടുണ്ടാകും...
           രാവിലെ ഓട്ടത്തിനിടയ്ക്ക് തിന്ന രണ്ടു ദോസയാവും ആകെ കൈമുതല്‍ ...വയറിന്‍റെ നിര്‍ത്താതെയുള്ള ചൂളം വിളി ശമിപ്പിക്കാന്‍ പിന്നെയും കാന്‍റീന്‍ മാത്രം ശരണം. അതി ഗംഭീരമല്ലെന്കിലും അത്യാവശ്യത്തിനുള്ള ഊണ് ...
ഉറക്കത്തിലെക്കുള്ള ചവിട്ടു പടിയായി വയറു നിറച്ചു ഭക്ഷണം. പിന്നീട് കൂട്ടത്തോടെ വരുന്ന ചെല്ലക്കിളികളുടെ ഇടയിലൂടെ ഊളിയിട്ടു സുഹൃത് വലയത്തിലേക്ക് ഒരു യാത്ര...അനിര്‍വചനീയമായ അനുഭുതികളുടെ മഹാസാഗരത്തില്‍ കുറച്ചു സമയം ചെലവിട്ട്‌ അടുത്ത കൂട്ടതിലോട്ട്...ഒടുവില്‍ ക്ലാസ്സിലേക്ക് കാലെടുത്തു വയ്ക്കുമ്പോഴെക്കും ഉറക്കം കടന്നു പിടിച്ചിട്ടുണ്ടാകും.
          പിന്നെ പാടിത്തരുന്ന താരാട്ടിന്‍റെ താളം പിടിച്ചു മഹാമായയിലെക്കൊരു യാത്ര...തനിക്കും ഒരു പ്രണയിനി എന്ന സങ്കല്‍പ്പത്തില്‍ നീരാടിക്കൊണ്ടിരിക്കുമ്പോള്‍ ഉച്ച മയക്കം പൂര്‍ത്തിയായി എന്ന വിവരമറിയിച്ചു കൊണ്ട് മണി മുഴങ്ങും. അടുത്ത ടീച്ചര്‍ വരുന്ന വരെയുള്ള ഇടവേള ആനന്ദകരമാക്കാന്‍ കുറച്ചു എസ്.എം.എസ്സും,പൊടിക്കൈകളും . പിന്നെ കടലാസ് തുണ്ടുകളിലെ തമാശകളും, കാര്യങ്ങളും, മനസ്സിന്‍റെ ചാഞ്ചാട്ടങ്ങളും മറ്റുള്ളവരുമായി പങ്കു വെക്കുമ്പോഴേക്കും തീര്‍ന്നു ക്ലാസ്സ്‌.......,...
            കരിന്തിരയാകാരായ ഒരു നിലവിളക്കിന്റെ വ്യസനത്തോടെ ബെഞ്ചും ടെസ്ക്കും അവ അവയുടെ ഹൃദയത്തില്‍ കോറിയിട്ട വചനങ്ങളും വിട പറയാന്‍ വെമ്പുന്ന കാഴ്ചയാണ് പിന്നെ കാണാന്‍ കഴിയുക...ഇരുന്നു തയഞ്ഞു കാലപ്പഴക്കം ചെന്നതാനെങ്കിലും പുതുമയുടെ മോടിയോടെ വരുന്ന കൂട്ടുകാര്‍ അവര്‍ക്ക് നിത്യ യൌവനതിന്റെ മന്ത്രം ചൊല്ലിക്കൊടുക്കുന്നത് കൊണ്ടായിരിക്കണം ഇന്നും നില നില്‍ക്കുന്നത്...തന്‍റെ പ്രണയ ദാഹം മരത്തിന്‍റെ  കാതില്‍ കണ്ണീരിന്‍റെ അകമ്പടിയോടെ ഓതിക്കൊടുത്ത കൂട്ടുകാരും പിരിഞ്ഞു കഴിയുമ്പോള്‍ കോളേജ് വിജനം.  ഒറ്റയാക്കാപെടുന്ന കോളേജ് നു സന്ത്വനമെകിക്കൊണ്ട് മരങ്ങളും കണ്ണീര്‍ പൊഴിക്കും. കൊലുസ്സിന്റെ പുഞ്ചിരിയും പല വര്‍ണ്ണങ്ങളിലുള്ള വസ്ത്രങ്ങളും നല്‍കിയ മധുര നൊമ്പരങ്ങള്‍ അയവിറക്കിക്കൊണ്ട് നീണ്ട ഒരു രാത്രിക്കായി കാത്തിരിക്കുന്നു...ഒരു നല്ല നാളേയ്ക്കു വേണ്ടി....


                         =ശുഭം=










                                                                       _നാട്ടുകാരന്‍_ 










                   

No comments:

Post a Comment