Friday, 18 May 2012

To the HEAVEN...!

   വെള്ള പുതച്ചു കിടക്കുന്ന എന്റെ ശരീരത്തെ നോക്കി ഞാന്‍ പുഞ്ചിരിച്ചു. സ്വതവേ കറുത്ത ഞാന്‍ വെളുക്കാന്‍ തുടങ്ങിയിരിക്കുന്നു. തലയ്ക്കല്‍ വച്ച നെയ്ത്തിരി കാറ്റില്‍ ഇളകുന്നുണ്ട്. മുറിയിലാകെ ചന്ദനത്തിരിയുടെ രൂക്ഷ ഗന്ധം. മുഴുനീളന്‍ വാഴയിലയില്‍ ഞാന്‍. എന്റെ ചുറ്റും കുറെ ആള്‍ക്കാരും. പണവും പത്രാസും വന്നതിനു ശേഷം ആദ്യമായായിരിക്കും അവര്‍ നിലതിരിക്കുന്നത് . കരയുന്ന കുറച്ചു പേരെ ആസ്വസിപ്പിക്കനെന്നോണം അകന്ന ബന്ധുക്കലുമുന്ടു. ഏതോ ബ്ലാക്ക് & വൈറ്റ് സിനിമ പോലെ.

         ഇടയ്ക്കിടെ ഒരു മുറിയില്‍ നിന്നും തേങ്ങല്‍ കേള്‍ക്കുന്നുണ്ട്. ഞാനങ്ങോട്ടു കയറിച്ചെന്നു. എന്റെ അമ്മയുടെ രൂപം. ഇങ്ങനെയും ഒരു മനുഷ്യന്റെ കോളം കേടുമോ?

       " അമ്മെ , നിങ്ങള്‍ ഈ ഒരു ദിവസം കൊണ്ട് ഒരു പാട് മാറിയിരിക്കുന്നു. ഞാന്‍ കാരണമാനണേന്നറിയാം. അല്ലെങ്കിലും ഞാന്‍ കാരണമല്ലേ അമ്മ കരഞ്ഞിട്ടുള്ളൂ എന്നും. ഏപ്പോഴും പറയുന്നത് പോലെ കരയാതിരിക്കാന്‍ പറയാന്‍ ഇന്ന് ഞാനില്ല. അമ്മ എന്നോട് ക്ഷമിക്കണം. എനിക്കിത് കാണാന്‍ വയ്യ, ഞാന്‍  പോവുന്നു."

   എന്നെ കിടത്തിയിരുന്ന മുറിയിലോട്ടു കയറുന്നത് എനിക്ക് കഷ്ടമുള്ള കാര്യമായി തോന്നി. കാരണം ചന്ദനത്തിരിയുടെ മണം  എനിക്ക് അലര്‍ജ്ജിയാണ്. കത്തിച്ചു വെക്കേണ്ട, എന്റെ മകന് അത് ഇഷ്ടമല്ല  എന്ന് അമ്മ ഒരു ആയിരം വട്ടമെങ്കിലും പറഞ്ഞു കാണുമെന്നു ഞാന്‍ ഓര്‍ക്കുന്നു. എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അമ്മയ്ക്ക് മാത്രമേ അറിയുള്ളു. അമ്മ പുണ്യമാണ്. നമ്മള്‍ ഈ ലോകത്ത് ആദ്യമായി കാണുന്ന പുണ്യം, നമ്മുടെ ദൈവം. അമ്മയുടെ കരച്ചിലിന് അച്ഛന്റെ സഹോദരങ്ങളെ എതിര്‍ക്കാനുള്ള ശക്തിയുണ്ടായിരുന്നില്ല. ചന്ദനത്തിരി കത്തിച്ചു വെക്കാത്തത് മോശമാണെന്ന്... ഈ അന്ധവിശ്വാസങ്ങള്‍ ഞാനെത്ര കേട്ടതാണ്? ചന്ദനത്തിരി കത്തിച്ചു വെക്കുന്നത് എന്ത് കാരണത്തിനാലാണ് എന്ന് ഞാന്‍ എത്ര തവണ ആവര്തിച്ചതാണ്? വേണ്ട പറയുന്നില്ല. ഈ സ്ഥിരം വഴക്കാളി ഇനി നിങ്ങളടുതേക്ക് വരില്ല, വഴക്കിടാന്‍. എന്റെ ശബ്ദം നിങ്ങളുടെ കേള്‍വി ശക്തിക്കുമപ്പുറമാണ്. അത് കൊണ്ട് നിങ്ങള്‍ രക്ഷപ്പെട്ടു.

           തല മൂത്തപ്പന്മാര്‍ ഇരിക്കുന്ന ഉമ്മറത്തിലേക്ക് ഞാന്‍ കടന്നു ചെന്നൂ. എല്ലാവരും അടക്കം പറയുന്നു. വ്യക്തമായി കേള്‍ക്കാന്‍ വയ്യ. അവിടെ അധികം നില്‍ക്കണമെന്ന ആഗ്രഹവും എനിക്കുണ്ടായില്ല.എന്നെ കുറിച്ച് നല്ലത് വല്ലതും പറയാനുണ്ടെങ്കില്‍ കേള്‍ക്കാമായിരുന്നു. എന്റെ അസാന്നിധ്യത്തില്‍ അവര്‍ എന്നെ കുറിച്ച് കുറ്റം പറയും. അത് അവരുടെ കാര്യം. ഞാന്‍ അവിടെ നിന്നാല്‍ അവര്‍ക്ക് ശല്ല്യമാവില്ലേ?

     എന്റെ മനസ്സ് ഇപ്പോഴും അമ്മയില്‍ തന്നെയാണുള്ളത്. ഞാന്‍ വീട്ടിലുണ്ടാവുമ്പോള്‍ ഏറ്റവും കുടുതല്‍ എന്റെ അടുത്തിരിക്കുന്നത് എന്റെ അമ്മയായിരിക്കും. ഇന്നെന്തു കൊണ്ടാണ് എന്റടുത്തു ഇരിക്കാത്തത്‌? ഞാന്‍ വീട്ടില്‍ തന്നെയല്ലേ ഉള്ളത് അമ്മെ? അമ്മയെ എന്റടുത്തു ഇരിക്കാന്‍ വിടാത്ത ബന്ധുക്കളോട് എനിക്ക് ദേഷ്യം തോന്നി. പാവം എന്റെ അമ്മ, തീരെ അശക്ത.

        ജീവിതം നരകമാനെന്നും, മരണം സ്വര്‍ഗമാണേന്നും ഞാന്‍ കരുതുന്നു. മരിച്ചു കഴിഞ്ഞാല്‍ സ്വര്‍ഗത്തിലേക്ക് ആനയിക്കപ്പെടാണോ അല്ലെങ്കില്‍ നരകത്തിലേക്ക് വലിചിഴയ്ക്കപെടാനോ പോവുന്നില്ലെന്നു എനിക്കറിയാം. എന്നെ അപേക്ഷിച്ച് മേല്‍ പറഞ്ഞതായിരുന്നു എനിക്ക് ശരി. ഒരു അല്ലലുമില്ലാതെ, ഒന്നുമറിയാത്ത ഒരു ലോകം. അതല്ലേ സ്വര്‍ഗം? സ്വര്‍ഗത്തിന്റെ അര്‍ത്ഥമെന്താണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നേക്കാള്‍ മുന്നേ അനേകായിരം കോടി മനുഷ്യര്‍ സ്വര്‍ഗം പ്രാപിച്ചിട്ടുണ്ട്. അതില്‍ ആദ്യത്തെ ആള്‍ ആദമോ ഹവ്വയോ ആരോ ഒരാളാണ്. എനിക്കറിയില്ല. അവസാനമായി സ്വര്‍ഗം കണ്ടെതുന്നയാല്‍, അതാരായിരിക്കുമെന്ന് നമുക്ക് പറയാനും കഴിയില്ല. എന്ത് പറഞ്ഞാലും സ്വര്‍ഗം, അതാണെനിക്ക് എല്ലാം.

       ഞാന്‍ അച്ഛന്റെ അരികിലിരുന്നു. മൌനമായി കുറെയേറെ കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു . എന്നിലര്‍പ്പിച്ച പ്രതിക്ഷ ഇല്ലാതായ നിമിഷങ്ങള്‍.... സ്നേഹം കാണിക്കാത്ത ഹിറലര്‍, അതാണോ എന്റെ അച്ഛന്‍? അച്ഛനെ ഇഷ്ടപ്പെടാതിരുന്ന കുറെ നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്വന്തം സാമ്രാജ്യത്തിനു വേണ്ടി കഷ്ടപ്പെടുന്നയാല്‍... എനിക്ക് വേണ്ടിയാണു പല കഷ്ടപ്പാടുകളും. എല്ലാം വിഫലം. വെള്ളത്തില്‍ വരച്ച വര പോലെ...

     "ഉള്ളുരുകുന്നുണ്ടോ? എപ്പോഴോ കാണിക്കാന്‍ ബാകി വച്ചിരുന്ന ആ പിതൃ സ്നേഹം അണപോട്ടിയോഴുകാന്‍ വെമ്ബുന്നുണ്ടോ? കാര്യമില്ല അച്ഛാ, ആ കാര്യത്തില്‍ അങ്ങൊരു വിഡ്ഢിയാണ്. സ്നേഹം പ്രകടിപ്പിക്കണം. അതൊരിക്കലും വെള്ളത്തെ കേട്ടിനിര്തുന്ന ഡാം പോലെ ആവരുത്. ഞാനെത്ര വട്ടം സ്നേഹത്തിനു വേണ്ടി ആ മുന്നില്‍ നിന്ന് വിതുംബിയിട്ടുണ്ട്? അങ്ങരിയാതെ... എന്നെ വേരുതിരുന്നില്ലെനു എനിക്ക് നന്നായിട്ടറിയാം, ഇപ്പോഴത്തെ ഈ ഉരുകലും എല്ലാമറിയാം. ക്ഷമ ചോദിക്കനല്ലാതെ വേറൊന്നും എനിക്കാവില്ല. അതിനു ഞ അര്‍ഹനാണോ എന്നും അറിയില്ല. ഞാന്‍ ഇപ്പോള്‍ അങ്ങയുടെ കാലിലാണ്, അറിയുന്നില്ല അല്ലെ?
     ഒരു ഉപകാരം ചെയ്യാമോ? അമ്മയുടെ കൂടെ ഇരിക്കാമോ ഇപ്പോള്‍ അച്ഛന്? ഇന്നാണ്, ഇപ്പോഴാണ്‌ അച്ഛന്റെ സാന്നിധ്യം ഏറ്റവും കൂടുതല്‍ അമ്മയ്ക്ക് വേണ്ടത്. കുറച്ചു നേരം ആ തോളില്‍ ചായാന്‍...ഒന്നുറക്കെ പൊട്ടി കരയാന്‍ ....
അമ്മയെ സഹായിക്കാമോ?"

       എഴുന്നേറ്റു പോവുമ്പോള്‍ എന്റെ കയ്യിലാണ് അങ്ങ് ചവിട്ടിയത്. സാരമില്ല, വേദനിക്കില്ല എന്ന് അറിയാം അല്ലെ?

     ഇതളുകള്‍ കരിഞ്ഞുണങ്ങിയ ആ റോസാ പൂവ്. എന്റെ ഡയറി ആരോ തുറന്നു നോക്കിയിരിക്കുന്നു. സഹോദരി ആയിരിക്കണം, അല്ലാതാരാ? എന്റെ സങ്കടങ്ങളുടെ ചുരുളഴിയുന്നത്, എന്റെ കണ്ണീര്‍ തുടയ്ക്കപ്പെടുന്നത് ആ കൈകലാലാനല്ലോ. എനിക്കാരോടും ദേശ്യമില്ലെന്റെ സഹോദരീ... അന്നൊരിക്കല്‍ അതേ റോസാ പൂ നീ തുറന്നു നോക്കിയപ്പോള്‍ ദേഷ്യപ്പെട്ടത്‌ ഞാന്‍ ഓര്‍ക്കുന്നു. അങ്ങനെയാവനമെന്നു ഞാന്‍ കരുതിയതല്ല. പക്ഷെ ആ നിമിഷം....
  
         " സഹോദരീ നീ ക്ഷമിക്കാതതായി ഒന്നുമില്ലെന്നരിയം. തുറന്നു നോക്കി കഴിഞ്ഞു എന്തിനാണ് നീ ഡയറി വലിച്ചെറിഞ്ഞത്? ഞാനന്ന് അങ്ങനെ പറഞ്ഞത് കൊണ്ടാണോ? ഇന്ന് ഞാനങ്ങനെ പറയുമോ? ഒരിക്കലുമില്ല. കാരണം അതിനുള്ള പക്വത എനിക്ക് വന്നു കഴിഞ്ഞു. അതെന്റെ സഹോദരി മനസ്സിലാക്കിയില്ലേ? എനിക്കേറ്റവും പ്രിയ്യപ്പെട്ട കൂട്ടുകാരിയും നീ അല്ലെ... ഞാന്‍ പിണങ്ങില്ല ഇനി ഒരിക്കലും. എന്റെ പ്രിയ്യപ്പെട്ടവര്‍ എന്നും നിങ്ങള്‍ തന്നെയാണ് ആരെന്തു പറഞ്ഞാലും. എന്നെ നിങ്ങള്‍ വേരുക്കതിരുന്നാല്‍ മാത്രം മതി."

        കണ്ണ് വിട്ടിറങ്ങിയ കണ്ണീര്‍ തുള്ളികള്‍ നിങ്ങള്‍ക്കുള്ള എന്റെ പ്രണമാങ്ങളാണ്, എന്റെ പ്രാര്‍തനകലാണ്. ഉരുകിതീരാന്‍ വിധിക്കപ്പെട്ട മെഴുകു തിരിയായി കരുതിയാല്‍ മതി. നിങ്ങളുടെ ഏറ്റവും പ്രിയ്യപ്പെട്ട മെഴുകു തിരി. നിങ്ങളുടെ ജീവിതത്തില്‍ വെളിച്ചം തരാന്‍ കഴിയാതെ അകാലത്തില്‍ ഉരുകി തീര്‍ന്ന മെഴുകു തിരി. ഇരുട്ടില്‍ നിന്നും കര കയറ്റാന്‍ കഴിയാതെ പോയതിന്റെ ഖേദമുണ്ട് !
നാട്ടുകാര്‍ക്ക് നിങ്ങളെ നോക്കി പുചിക്കാനുള്ള കാരണം മാത്രമായിതീര്‍ന്നുവോ ഞാന്‍?

      എന്റെ ഏറ്റവും അടുത്ത ബന്ധു നീ ആണ്. ആരെ നോക്കി ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നുവോ, അവന്‍ വന്നിട്ടില്ല. എന്ത് കൊണ്ടായിരിക്കും വരാതിരിക്കുന്നത്? ഞാന്‍ ഏറ്റവും നല്ല ഒരു സ്ഥലത്തേക്ക് പോവുമ്പോള്‍ നിന്നെ വിളിക്കാന്‍ മറന്നു പോയി, അതാണോ കാര്യം? ആയിരിക്കണം. പക്ഷെ ഞാന്‍ നിന്നെ വിളിക്കണമായിരുന്നുവോ? വേണ്ട ഞാനത് ആഗ്രഹിക്കുന്നില്ല. നിനക്ക് വേണ്ടി എത്ര നാള്‍ വേണമെങ്കിലും ഞാന്‍ കാത്തിരിക്കുമെന്ന് നിനക്ക് അറിയാം. എത്ര ദൂരെ ആയിരുന്നാലും ഞാന്‍ നിന്നെ ഓര്‍ത്ത്, നീ എന്നെയോര്‍ത്ത്... അങ്ങിനെയല്ലേ? പിന്നെ എന്തിനു ഭയക്കണം? എന്നും ഞാനുണ്ട് നിന്റെ കൂടെ.അവസാനമായി നിനക്ക് എന്നെ കാനനമെന്നില്ലേ? എന്നെ യാത്ര അയക്കുവാന്‍ നീ വരില്ലേ? നിന്നെയാണ് ഞാന്‍ കാത്തിരിക്കുന്നത്.

      നമ്മള്‍ സ്വപ്നം കണ്ടത് പോലെ ഒരു വീട് നീ ഉണ്ടാക്കണം. ഒരു വല്ല്യ വീട്. രണ്ടാമത്തെ നിലയില്‍ വലിയൊരു ഹാളും രണ്ടു റൂമും. ഒന്ന് നിനക്കും ഭാര്യക്കും, മറ്റേതു എനിക്കും ഭാര്യക്കും. നീ ആ ആഗ്രഹം സാധിക്കണം. ആ വീടുണ്ടാക്കിയാല്‍ ഞാന്‍ വരും എന്റെ റൂമില്‍ താമസ്സിക്കാന്‍...

    അവസാനമായി എന്നെ കാണാന്‍ നീ വരുമോ? എനിക്കറിയാം എന്റെ മനസ്സിലെ നീ നീയവനമെങ്കില്‍ ആ പടികള്‍ കയറി നീ വരുന്നുണ്ടാകും.

      എനിക്കറിയാം നീ വരുമെന്ന്. എന്നാല്‍ പഴയത് പോലെ പുറത്തു ഒരു അടി അടിച്ചു 'പോടാ തെണ്ടീ ' എന്ന് പറയാന്‍ എന്റെ കൈ അനന്ഗാതായിപ്പോയി..സാരമില്ല, എനിക്ക് പകരം നീ അത് ചെയ്യുമെന്ന് എനിക്കറിയാം. പക്ഷെ ഈ കണ്ണീര്‍ ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല...


      " നമുക്ക് അപ്പുറത്തേക്ക് നില്‍ക്കാം. എന്റെം നിന്റെം കാര്യത്തില്‍ ആരും ഇടപെടരുത്. എന്റെ മനസ്സ് നീ വായിച്ചില്ലെങ്കില്‍ പിന്നെ ആര്‍ക്കെന്നെ മനസ്സിലാവും? പഴയ പോലെ നീന്തിക്കുളിക്കാന്‍, സിനിമയ്ക്ക് പോയി മിന്നല്‍ പണിമുടക്കില്‍ പെട്ട് പെരുവഴിയിലാവാന്‍...
ഞാന്‍ നിന്റെ കൂടെ ഉണ്ടാവും. എന്നെ നിനക്കറിയില്ലേ, നിന്നെ വിട്ടു ഞാനെവിടെ പോവാന്‍? "

     ജീവിതത്തില്‍ ഒറ്റപ്പെട്ടു പോവുന്നത് സുഹൃത്തുക്കള്‍ ഇല്ലാതിരിക്കുമ്പോഴാണ്. എല്ലാം തുറന്നു പറയാന്‍ കഴിയുന്നത്‌ ആരോടനെന്നു എല്ലാവര്‍ക്കുമറിയാം. എന്തായാലും സ്വന്തം ഭാര്യയോടോ, കാമുകിയോടോ കഴിയില്ല. അവര്‍ക്ക് അനിഷ്ടപ്പെടുന്ന ചില കാര്യങ്ങള്‍ നാം ബോധപൂര്‍വം മറച്ചു വെക്കും. ദാമ്പത്യത്തിലെ അട്ജസ്റ്മെന്ടു ആ മറച്ചു വെക്കലുകലാണ്. പിന്നെ ചില തെറ്റുകള്‍ പോറുക്കലും. ശരിയാണോ എന്നെനിക്കറിയില്ല.കാരണം അനുഭവങ്ങളില്ല. ദാമ്പത്യം ഉണ്ടാവാനുള്ള പ്രായം എനിക്കായില്ല എന്ന് പറയുന്നതാവും ശെരി. പ്രണയം ഉണ്ടായിട്ടുണ്ട്. അതില്‍ ഞാന്‍ കള്ളം പറഞ്ഞതും, പ്രണയിനി പറഞ്ഞ കള്ളങ്ങള്‍ ബോധപൂര്‍വം മറന്നതും ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നു. എന്റെ പ്രണയം വിജയിക്കാന്‍ വേണ്ടിയാണോ അങ്ങിനെയൊക്കെ ചെയ്തത് എന്നെനിക്കറിയില്ല. പക്ഷെ എന്ത് തന്നെയായാലും എന്റെ പ്രണയം എവിടെയും എത്തിയില്ല. പ്രണയിക്കാന്‍ തുടങ്ങുമ്പോള്‍ കള്ളം പറയാന്‍ പഠിക്കുന്നു എല്ലാവരും. പ്രണയം കള്ളമല്ലെന്നും, പ്രണയിക്കുന്നവരുടെ മനസ്സില്‍ കള്ളമുന്ടെന്നും മനസ്സിലാക്കിയത് എന്തായാലും എന്റെ അനുഭവത്തില്‍ കൂടിയാണ്. അത് സ്വന്തം മനസാക്ഷിയുടെ  മുന്നില്‍ നിഷേധിക്കാന്‍ എന്തായാലും ആര്‍ക്കും കഴിയില്ല.


       കൂട്ടതോടെയും ഒറ്റക്കും നിന്ന് സങ്കടപ്പെടുന്നവരില്‍ എത്ര പേര്‍ ആത്മാര്‍ഥമായി കണ്ണീരണിഞ്ഞിട്ടുണ്ടാകും? അറിയില്ല.
ആരുടേയും മനസ്സളക്കാന്‍ എനിക്കാവില്ല. എന്റെ പ്രിയപ്പെട്ട വിഷയം സൈക്കൊളജി  ആണെങ്കിലും പഠിച്ചത് വേറെ ആണല്ലോ. ഫ്രോയിടിന്റെയോ, എന്ഗല്‍സ്സിന്റെയോ ബുക്കുകള്‍ വായിക്കെണ്ടിടതു കണക്കുകള്‍ കൂട്ടേണ്ടി വന്നത് എന്റെ തെറ്റ് കൊണ്ട് തന്നെയായിരുന്നു. തിരിച്ചറിവില്ലാത്ത പ്രായത്തില്‍ ഓരോന്നിനിറങ്ങി പുറപ്പെട്ടത്‌ കൊണ്ട്.


           ചിന്തിക്കാനിഷ്ടപ്പെടാത്ത കാര്യങ്ങള്‍ എന്റെ മനസ്സിലേക്ക് കുതിച്ചു കയറുന്നു. എല്ലാവരും അവസാന വട്ട ഒരുക്കത്തിലാണ്. തെക്കേ  തൊടിയിലെ പുളിയന്‍ മാവ് താഴെ വീണു. ആറടി കുഴി കുത്തണമോ
എന്ന സംശയം എന്നിട്ടും ബാക്കി. എന്റെ ബന്ധുക്കളെ, എന്തെങ്കിലും ഒരു കുന്തം ചെയ്‌താല്‍ മതിയെന്ന് ഞാന്‍ പറയാന്‍ തുടങ്ങിയതാണ്‌. പിന്നെ കരുതി എന്തിനു അവരുടെ വിശ്വാസങ്ങളെ തകര്‍ക്കണം??

        " വിഡ്ഢികളെ ഞാന്‍ സ്വര്‍ഗതിലെക്കാണ് പോവുന്നത്....!  "










                                                                                        -നാട്ടുകാരന്‍-










      

No comments:

Post a Comment