പറയാന്‍ കൊതിച്ചതിലേറെയും പതിരായി കണ്ട എന്റെ ഹൃദയ സഖീ, നിനക്കായ് ഞാന്‍ സമറ്പ്പിക്കട്ടെ എന്റെ പരിഭവങ്ങള്‍....!
Monday, 22 February 2016
Love !
Wednesday, 10 February 2016
കാത്തിരിപ്പ്
കാത്തിരിപ്പ്,
ലോകത്തെ വിരല്‍ത്തുമ്പിലെത്തിച്ചിട്ടും
പ്രിയ്യപ്പെട്ടവര്‍ക്ക് വേണ്ടി;
മേശക്ക് ചുറ്റും !
- രാകേഷ് രാഘവന്‍
പ്രണയം
പ്രണയം, പ്രണയം,
മരത്തിന്; പൂവിന്;
കാറ്റിനോട് ! വണ്ടിനോട് !
പ്രണയം, പ്രണയം,
കടല്‍ക്കരയ്ക്ക്; ഇരുട്ടിന്;
തിരയോട് ! വെളിച്ചത്തോട് !
പ്രണയം, പ്രണയം,
കാര്‍മുകിലിന്; അസുഖത്തിന്;
മഴയോട് ! സുഖത്തോട് !
പ്രണയം, പ്രണയം,
പുഴയ്ക്ക്; ഇന്നലെകള്‍ക്ക്;
വള്ളത്തോട് ! ഇന്നിനോട് !
പ്രണയം, പ്രണയം,
എനിക്ക്; നിനക്ക്;
നിന്നോട് ! എന്നോട് !
പ്രണയം, പ്രണയം,
നമുക്ക്; ജീവിതത്തിന്;
നമ്മളോട് ! മരണത്തോട് !
-രാകേഷ് രാഘവന്‍
പ്രണയസ്ഖലനം
ഇരുള്‍മുഖത്തേക്ക്
പറിച്ചു നട്ട കണ്ണില്‍
ചിതലരിക്കാത്തയോര്‍മ്മ
വെളിച്ചപ്പാടാകുന്നു.
ചിലങ്ക മുറുകിയ കാലില്‍
ആത്മാവ് നനയാതെ
ഞാന്‍ കനിമഴ പെയ്യിച്ചു !
പ്രണയസ്മൃതി,
ഹൃദയത്തില്‍ നിന്നു
മുറിച്ചെടുത്ത കരിങ്കല്ലില്‍
കന്മദമുറപൊട്ടുന്നു.
വിരഹം ഒലിച്ചിറങ്ങിയ
കണ്ണിലേക്ക് പുകയിടാന്‍
ബീഡി കത്തിച്ചു !
രാത്രിയുടെ അന്ത്യത്തില്‍
പ്രണയപരവശനായ് ഞാന്‍
പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തി.
അഖ്മതോവ, റൂമി, ജിബ്രാന്‍
ഒടുവില്‍ നന്ദിതയും.
ഇടുങ്ങിയ ചിന്തയില്‍ നിന്ന്
തെറിച്ചുവീണ ശുക്ളത്തില്‍
കവിതക്കുഞ്ഞുങ്ങള്‍ പിറന്നു
നടന്നകന്നൂ...!
രാകേഷ് രാഘവന്‍
Tuesday, 9 February 2016
ആഗ്രഹം
അടുത്ത ജന്മത്തിലെങ്കിലും ഞാനും നീയും ഇണപ്രാവുകളായ് ജനിച്ചെങ്കില്‍ !
കരിയിലകള്‍ കൊണ്ട് കൂട് കൂട്ടി
അതില്‍ പ്രണയമുട്ടയിടണം.
രാപ്പേടി മാറുവോളം ചെറുചില്ലകളില്‍
കൊക്കുരുമ്മി പൂര്‍ണ്ണചന്ദ്രനെ കാക്കണം.
നെല്‍ക്കതിരു തേടിയകലെ പറന്നു
വിരഹാര്‍ത്തനായ് തിരികെയണയണം.
കാത്തിരുന്നു നീ തരുന്ന സ്നേഹചുംബനം
തളര്‍ന്നു തൂങ്ങിയ ചിറകുകളുണര്‍ത്തണം.
അടുത്ത ജന്മത്തിലെങ്കിലും ഞാനും നീയും !
- രാകേഷ് രാഘവന്‍