സഖീ നിന്‍റെ പേര് വിരഹം !
ആവലാതിയുടെ ഇടനാഴിയില്‍,
കരിന്കല്‍ തൂണിന്‍റെ മറയില്‍
ഒളിപ്പിച്ചു വെച്ച നിന്‍റെ തേങ്ങലുകള്‍...!
ഇടവഴിയില്‍ കാത്തിരുന്ന
നൊന്പരത്തിന്‍റെ
അളക്കാനാവാത്ത ആഴത്തില്‍
ചോരയിറ്റിച്ച കണ്ണുകള്‍...!
കഴുകന്‍റെ കണ്ണിലെ
അഗ്നിയെ തടയാനാവാതെ
ഇരവില്‍ നീ ചിന്തിയ
വിയര്‍പ്പു തുള്ളികള്‍...!
കാമത്തിന്‍റെ നീറ്റല്‍
അടിവയറ്റില്‍ ചവിട്ടുന്ന താളത്തില്‍
പുഞ്ചിരി വിടരേണ്ട കവിളില്‍
ഇരുണ്ട ചാലുകള്‍ നിര്‍മ്മിച്ചവള്‍...!
സഖീ, നിന്‍റെ പേര് വിരഹം !
നാളേക്ക് കാത്തിരിക്കാത്ത യൗവനത്തെ,
ഇന്നിന്‍റെ നിമിഷങ്ങള്‍ക്ക്
ബലിയായ് സമര്‍പ്പിക്കേണ്ടി വന്നവള്‍...!
-രാകേഷ് രാഘവന്‍
No comments:
Post a Comment