Monday, 11 June 2012

A love letter



       Hey my darling !
 
   The pleasant breeze brought your smell which forced me to wake up. Today I am going to meet you. In the gardens ! In the park ! In the beach! Where ever you like. Where we will be going?
 No I wont ask you again. You should take me there, where you want to go !
  
   If we go to beach, the tides will kiss our feet, we can draw, draw and draw some thing in the sand. The tide will erase every thing just like how we forget the fights we had in the past. The beach is better in the evening, because the meaning of red, which the sunset have will encourage us ! We can enjoy the romance of the beach, how the tide hugs the shore in each and every moment. Even though they are being seperated in the very second, the tide comes with more speed in the next attempt. Shall we go there?

  If we go to garden, the flowers there will blossom due to our romance ! And the fragrance will make us fresh every time ! We can share our smile through every single flower. They will tell my love ! They will explain my care to you ! And what ever you need from me ! Its my pleasure to go with you to the gardens. The rose ! The jasmine ! The fragrance of all these flowers will make you romantic and then you will make me so. Hey, my love ! You know one thing ? You smiled first and then me ! And I know you loved me first and till you love me more than any thing in this world. Rather than saying it you showed your love in every second whenever I was with you ! Now the flowers are forcing me to hug you, hug you so hard that even the most permanent lovers the breeze and the flowers should become sigh ! Let me hug you my fulfilled dream !

  And if we go to the park, there we can find another thousands of couples who all are enjoying their evening. There comes a smaal problem, we have to find a place for us ! Even though the couples sitting there wont notice us walking together holding your hand firmly, we have to find a place where we have some secrecy. Dear I want to walk with you just like what I said now, massaging your soft little fingers pressing it gently. It will be like something more romantic. My dear honey, I should be there now itself ! I cant wait till the eve. I dont know how to kill the time. And the very damn thing is time flies away when you are with me.

   Hey, my pen is not stoping. The pen also in love with the paper. Just like you and me !
YOU & ME ? No, we ! I should use WE only ! Hope you understand what I mean !

  I want to give a kiss in your forehead and then to your sweet red lips ! You dont know how I will enjoy it, every moment with you ! I would like to be with you every time in my life ! I should enjoy the pleasure of living. When you are with me I forgets every single bad moments I had. And you are the person who made my life colourful and taught me how to enjoy it. You should be there in every moment of my life. Lots of hugs and kisses to you!

  Lots of hugs and kisses again. Miss you my dear ! Lots of love ! XoXo

   

Friday, 18 May 2012

To the HEAVEN...!

   വെള്ള പുതച്ചു കിടക്കുന്ന എന്റെ ശരീരത്തെ നോക്കി ഞാന്‍ പുഞ്ചിരിച്ചു. സ്വതവേ കറുത്ത ഞാന്‍ വെളുക്കാന്‍ തുടങ്ങിയിരിക്കുന്നു. തലയ്ക്കല്‍ വച്ച നെയ്ത്തിരി കാറ്റില്‍ ഇളകുന്നുണ്ട്. മുറിയിലാകെ ചന്ദനത്തിരിയുടെ രൂക്ഷ ഗന്ധം. മുഴുനീളന്‍ വാഴയിലയില്‍ ഞാന്‍. എന്റെ ചുറ്റും കുറെ ആള്‍ക്കാരും. പണവും പത്രാസും വന്നതിനു ശേഷം ആദ്യമായായിരിക്കും അവര്‍ നിലതിരിക്കുന്നത് . കരയുന്ന കുറച്ചു പേരെ ആസ്വസിപ്പിക്കനെന്നോണം അകന്ന ബന്ധുക്കലുമുന്ടു. ഏതോ ബ്ലാക്ക് & വൈറ്റ് സിനിമ പോലെ.

         ഇടയ്ക്കിടെ ഒരു മുറിയില്‍ നിന്നും തേങ്ങല്‍ കേള്‍ക്കുന്നുണ്ട്. ഞാനങ്ങോട്ടു കയറിച്ചെന്നു. എന്റെ അമ്മയുടെ രൂപം. ഇങ്ങനെയും ഒരു മനുഷ്യന്റെ കോളം കേടുമോ?

       " അമ്മെ , നിങ്ങള്‍ ഈ ഒരു ദിവസം കൊണ്ട് ഒരു പാട് മാറിയിരിക്കുന്നു. ഞാന്‍ കാരണമാനണേന്നറിയാം. അല്ലെങ്കിലും ഞാന്‍ കാരണമല്ലേ അമ്മ കരഞ്ഞിട്ടുള്ളൂ എന്നും. ഏപ്പോഴും പറയുന്നത് പോലെ കരയാതിരിക്കാന്‍ പറയാന്‍ ഇന്ന് ഞാനില്ല. അമ്മ എന്നോട് ക്ഷമിക്കണം. എനിക്കിത് കാണാന്‍ വയ്യ, ഞാന്‍  പോവുന്നു."

   എന്നെ കിടത്തിയിരുന്ന മുറിയിലോട്ടു കയറുന്നത് എനിക്ക് കഷ്ടമുള്ള കാര്യമായി തോന്നി. കാരണം ചന്ദനത്തിരിയുടെ മണം  എനിക്ക് അലര്‍ജ്ജിയാണ്. കത്തിച്ചു വെക്കേണ്ട, എന്റെ മകന് അത് ഇഷ്ടമല്ല  എന്ന് അമ്മ ഒരു ആയിരം വട്ടമെങ്കിലും പറഞ്ഞു കാണുമെന്നു ഞാന്‍ ഓര്‍ക്കുന്നു. എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അമ്മയ്ക്ക് മാത്രമേ അറിയുള്ളു. അമ്മ പുണ്യമാണ്. നമ്മള്‍ ഈ ലോകത്ത് ആദ്യമായി കാണുന്ന പുണ്യം, നമ്മുടെ ദൈവം. അമ്മയുടെ കരച്ചിലിന് അച്ഛന്റെ സഹോദരങ്ങളെ എതിര്‍ക്കാനുള്ള ശക്തിയുണ്ടായിരുന്നില്ല. ചന്ദനത്തിരി കത്തിച്ചു വെക്കാത്തത് മോശമാണെന്ന്... ഈ അന്ധവിശ്വാസങ്ങള്‍ ഞാനെത്ര കേട്ടതാണ്? ചന്ദനത്തിരി കത്തിച്ചു വെക്കുന്നത് എന്ത് കാരണത്തിനാലാണ് എന്ന് ഞാന്‍ എത്ര തവണ ആവര്തിച്ചതാണ്? വേണ്ട പറയുന്നില്ല. ഈ സ്ഥിരം വഴക്കാളി ഇനി നിങ്ങളടുതേക്ക് വരില്ല, വഴക്കിടാന്‍. എന്റെ ശബ്ദം നിങ്ങളുടെ കേള്‍വി ശക്തിക്കുമപ്പുറമാണ്. അത് കൊണ്ട് നിങ്ങള്‍ രക്ഷപ്പെട്ടു.

           തല മൂത്തപ്പന്മാര്‍ ഇരിക്കുന്ന ഉമ്മറത്തിലേക്ക് ഞാന്‍ കടന്നു ചെന്നൂ. എല്ലാവരും അടക്കം പറയുന്നു. വ്യക്തമായി കേള്‍ക്കാന്‍ വയ്യ. അവിടെ അധികം നില്‍ക്കണമെന്ന ആഗ്രഹവും എനിക്കുണ്ടായില്ല.എന്നെ കുറിച്ച് നല്ലത് വല്ലതും പറയാനുണ്ടെങ്കില്‍ കേള്‍ക്കാമായിരുന്നു. എന്റെ അസാന്നിധ്യത്തില്‍ അവര്‍ എന്നെ കുറിച്ച് കുറ്റം പറയും. അത് അവരുടെ കാര്യം. ഞാന്‍ അവിടെ നിന്നാല്‍ അവര്‍ക്ക് ശല്ല്യമാവില്ലേ?

     എന്റെ മനസ്സ് ഇപ്പോഴും അമ്മയില്‍ തന്നെയാണുള്ളത്. ഞാന്‍ വീട്ടിലുണ്ടാവുമ്പോള്‍ ഏറ്റവും കുടുതല്‍ എന്റെ അടുത്തിരിക്കുന്നത് എന്റെ അമ്മയായിരിക്കും. ഇന്നെന്തു കൊണ്ടാണ് എന്റടുത്തു ഇരിക്കാത്തത്‌? ഞാന്‍ വീട്ടില്‍ തന്നെയല്ലേ ഉള്ളത് അമ്മെ? അമ്മയെ എന്റടുത്തു ഇരിക്കാന്‍ വിടാത്ത ബന്ധുക്കളോട് എനിക്ക് ദേഷ്യം തോന്നി. പാവം എന്റെ അമ്മ, തീരെ അശക്ത.

        ജീവിതം നരകമാനെന്നും, മരണം സ്വര്‍ഗമാണേന്നും ഞാന്‍ കരുതുന്നു. മരിച്ചു കഴിഞ്ഞാല്‍ സ്വര്‍ഗത്തിലേക്ക് ആനയിക്കപ്പെടാണോ അല്ലെങ്കില്‍ നരകത്തിലേക്ക് വലിചിഴയ്ക്കപെടാനോ പോവുന്നില്ലെന്നു എനിക്കറിയാം. എന്നെ അപേക്ഷിച്ച് മേല്‍ പറഞ്ഞതായിരുന്നു എനിക്ക് ശരി. ഒരു അല്ലലുമില്ലാതെ, ഒന്നുമറിയാത്ത ഒരു ലോകം. അതല്ലേ സ്വര്‍ഗം? സ്വര്‍ഗത്തിന്റെ അര്‍ത്ഥമെന്താണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നേക്കാള്‍ മുന്നേ അനേകായിരം കോടി മനുഷ്യര്‍ സ്വര്‍ഗം പ്രാപിച്ചിട്ടുണ്ട്. അതില്‍ ആദ്യത്തെ ആള്‍ ആദമോ ഹവ്വയോ ആരോ ഒരാളാണ്. എനിക്കറിയില്ല. അവസാനമായി സ്വര്‍ഗം കണ്ടെതുന്നയാല്‍, അതാരായിരിക്കുമെന്ന് നമുക്ക് പറയാനും കഴിയില്ല. എന്ത് പറഞ്ഞാലും സ്വര്‍ഗം, അതാണെനിക്ക് എല്ലാം.

       ഞാന്‍ അച്ഛന്റെ അരികിലിരുന്നു. മൌനമായി കുറെയേറെ കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു . എന്നിലര്‍പ്പിച്ച പ്രതിക്ഷ ഇല്ലാതായ നിമിഷങ്ങള്‍.... സ്നേഹം കാണിക്കാത്ത ഹിറലര്‍, അതാണോ എന്റെ അച്ഛന്‍? അച്ഛനെ ഇഷ്ടപ്പെടാതിരുന്ന കുറെ നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്വന്തം സാമ്രാജ്യത്തിനു വേണ്ടി കഷ്ടപ്പെടുന്നയാല്‍... എനിക്ക് വേണ്ടിയാണു പല കഷ്ടപ്പാടുകളും. എല്ലാം വിഫലം. വെള്ളത്തില്‍ വരച്ച വര പോലെ...

     "ഉള്ളുരുകുന്നുണ്ടോ? എപ്പോഴോ കാണിക്കാന്‍ ബാകി വച്ചിരുന്ന ആ പിതൃ സ്നേഹം അണപോട്ടിയോഴുകാന്‍ വെമ്ബുന്നുണ്ടോ? കാര്യമില്ല അച്ഛാ, ആ കാര്യത്തില്‍ അങ്ങൊരു വിഡ്ഢിയാണ്. സ്നേഹം പ്രകടിപ്പിക്കണം. അതൊരിക്കലും വെള്ളത്തെ കേട്ടിനിര്തുന്ന ഡാം പോലെ ആവരുത്. ഞാനെത്ര വട്ടം സ്നേഹത്തിനു വേണ്ടി ആ മുന്നില്‍ നിന്ന് വിതുംബിയിട്ടുണ്ട്? അങ്ങരിയാതെ... എന്നെ വേരുതിരുന്നില്ലെനു എനിക്ക് നന്നായിട്ടറിയാം, ഇപ്പോഴത്തെ ഈ ഉരുകലും എല്ലാമറിയാം. ക്ഷമ ചോദിക്കനല്ലാതെ വേറൊന്നും എനിക്കാവില്ല. അതിനു ഞ അര്‍ഹനാണോ എന്നും അറിയില്ല. ഞാന്‍ ഇപ്പോള്‍ അങ്ങയുടെ കാലിലാണ്, അറിയുന്നില്ല അല്ലെ?
     ഒരു ഉപകാരം ചെയ്യാമോ? അമ്മയുടെ കൂടെ ഇരിക്കാമോ ഇപ്പോള്‍ അച്ഛന്? ഇന്നാണ്, ഇപ്പോഴാണ്‌ അച്ഛന്റെ സാന്നിധ്യം ഏറ്റവും കൂടുതല്‍ അമ്മയ്ക്ക് വേണ്ടത്. കുറച്ചു നേരം ആ തോളില്‍ ചായാന്‍...ഒന്നുറക്കെ പൊട്ടി കരയാന്‍ ....
അമ്മയെ സഹായിക്കാമോ?"

       എഴുന്നേറ്റു പോവുമ്പോള്‍ എന്റെ കയ്യിലാണ് അങ്ങ് ചവിട്ടിയത്. സാരമില്ല, വേദനിക്കില്ല എന്ന് അറിയാം അല്ലെ?

     ഇതളുകള്‍ കരിഞ്ഞുണങ്ങിയ ആ റോസാ പൂവ്. എന്റെ ഡയറി ആരോ തുറന്നു നോക്കിയിരിക്കുന്നു. സഹോദരി ആയിരിക്കണം, അല്ലാതാരാ? എന്റെ സങ്കടങ്ങളുടെ ചുരുളഴിയുന്നത്, എന്റെ കണ്ണീര്‍ തുടയ്ക്കപ്പെടുന്നത് ആ കൈകലാലാനല്ലോ. എനിക്കാരോടും ദേശ്യമില്ലെന്റെ സഹോദരീ... അന്നൊരിക്കല്‍ അതേ റോസാ പൂ നീ തുറന്നു നോക്കിയപ്പോള്‍ ദേഷ്യപ്പെട്ടത്‌ ഞാന്‍ ഓര്‍ക്കുന്നു. അങ്ങനെയാവനമെന്നു ഞാന്‍ കരുതിയതല്ല. പക്ഷെ ആ നിമിഷം....
  
         " സഹോദരീ നീ ക്ഷമിക്കാതതായി ഒന്നുമില്ലെന്നരിയം. തുറന്നു നോക്കി കഴിഞ്ഞു എന്തിനാണ് നീ ഡയറി വലിച്ചെറിഞ്ഞത്? ഞാനന്ന് അങ്ങനെ പറഞ്ഞത് കൊണ്ടാണോ? ഇന്ന് ഞാനങ്ങനെ പറയുമോ? ഒരിക്കലുമില്ല. കാരണം അതിനുള്ള പക്വത എനിക്ക് വന്നു കഴിഞ്ഞു. അതെന്റെ സഹോദരി മനസ്സിലാക്കിയില്ലേ? എനിക്കേറ്റവും പ്രിയ്യപ്പെട്ട കൂട്ടുകാരിയും നീ അല്ലെ... ഞാന്‍ പിണങ്ങില്ല ഇനി ഒരിക്കലും. എന്റെ പ്രിയ്യപ്പെട്ടവര്‍ എന്നും നിങ്ങള്‍ തന്നെയാണ് ആരെന്തു പറഞ്ഞാലും. എന്നെ നിങ്ങള്‍ വേരുക്കതിരുന്നാല്‍ മാത്രം മതി."

        കണ്ണ് വിട്ടിറങ്ങിയ കണ്ണീര്‍ തുള്ളികള്‍ നിങ്ങള്‍ക്കുള്ള എന്റെ പ്രണമാങ്ങളാണ്, എന്റെ പ്രാര്‍തനകലാണ്. ഉരുകിതീരാന്‍ വിധിക്കപ്പെട്ട മെഴുകു തിരിയായി കരുതിയാല്‍ മതി. നിങ്ങളുടെ ഏറ്റവും പ്രിയ്യപ്പെട്ട മെഴുകു തിരി. നിങ്ങളുടെ ജീവിതത്തില്‍ വെളിച്ചം തരാന്‍ കഴിയാതെ അകാലത്തില്‍ ഉരുകി തീര്‍ന്ന മെഴുകു തിരി. ഇരുട്ടില്‍ നിന്നും കര കയറ്റാന്‍ കഴിയാതെ പോയതിന്റെ ഖേദമുണ്ട് !
നാട്ടുകാര്‍ക്ക് നിങ്ങളെ നോക്കി പുചിക്കാനുള്ള കാരണം മാത്രമായിതീര്‍ന്നുവോ ഞാന്‍?

      എന്റെ ഏറ്റവും അടുത്ത ബന്ധു നീ ആണ്. ആരെ നോക്കി ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നുവോ, അവന്‍ വന്നിട്ടില്ല. എന്ത് കൊണ്ടായിരിക്കും വരാതിരിക്കുന്നത്? ഞാന്‍ ഏറ്റവും നല്ല ഒരു സ്ഥലത്തേക്ക് പോവുമ്പോള്‍ നിന്നെ വിളിക്കാന്‍ മറന്നു പോയി, അതാണോ കാര്യം? ആയിരിക്കണം. പക്ഷെ ഞാന്‍ നിന്നെ വിളിക്കണമായിരുന്നുവോ? വേണ്ട ഞാനത് ആഗ്രഹിക്കുന്നില്ല. നിനക്ക് വേണ്ടി എത്ര നാള്‍ വേണമെങ്കിലും ഞാന്‍ കാത്തിരിക്കുമെന്ന് നിനക്ക് അറിയാം. എത്ര ദൂരെ ആയിരുന്നാലും ഞാന്‍ നിന്നെ ഓര്‍ത്ത്, നീ എന്നെയോര്‍ത്ത്... അങ്ങിനെയല്ലേ? പിന്നെ എന്തിനു ഭയക്കണം? എന്നും ഞാനുണ്ട് നിന്റെ കൂടെ.അവസാനമായി നിനക്ക് എന്നെ കാനനമെന്നില്ലേ? എന്നെ യാത്ര അയക്കുവാന്‍ നീ വരില്ലേ? നിന്നെയാണ് ഞാന്‍ കാത്തിരിക്കുന്നത്.

      നമ്മള്‍ സ്വപ്നം കണ്ടത് പോലെ ഒരു വീട് നീ ഉണ്ടാക്കണം. ഒരു വല്ല്യ വീട്. രണ്ടാമത്തെ നിലയില്‍ വലിയൊരു ഹാളും രണ്ടു റൂമും. ഒന്ന് നിനക്കും ഭാര്യക്കും, മറ്റേതു എനിക്കും ഭാര്യക്കും. നീ ആ ആഗ്രഹം സാധിക്കണം. ആ വീടുണ്ടാക്കിയാല്‍ ഞാന്‍ വരും എന്റെ റൂമില്‍ താമസ്സിക്കാന്‍...

    അവസാനമായി എന്നെ കാണാന്‍ നീ വരുമോ? എനിക്കറിയാം എന്റെ മനസ്സിലെ നീ നീയവനമെങ്കില്‍ ആ പടികള്‍ കയറി നീ വരുന്നുണ്ടാകും.

      എനിക്കറിയാം നീ വരുമെന്ന്. എന്നാല്‍ പഴയത് പോലെ പുറത്തു ഒരു അടി അടിച്ചു 'പോടാ തെണ്ടീ ' എന്ന് പറയാന്‍ എന്റെ കൈ അനന്ഗാതായിപ്പോയി..സാരമില്ല, എനിക്ക് പകരം നീ അത് ചെയ്യുമെന്ന് എനിക്കറിയാം. പക്ഷെ ഈ കണ്ണീര്‍ ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല...


      " നമുക്ക് അപ്പുറത്തേക്ക് നില്‍ക്കാം. എന്റെം നിന്റെം കാര്യത്തില്‍ ആരും ഇടപെടരുത്. എന്റെ മനസ്സ് നീ വായിച്ചില്ലെങ്കില്‍ പിന്നെ ആര്‍ക്കെന്നെ മനസ്സിലാവും? പഴയ പോലെ നീന്തിക്കുളിക്കാന്‍, സിനിമയ്ക്ക് പോയി മിന്നല്‍ പണിമുടക്കില്‍ പെട്ട് പെരുവഴിയിലാവാന്‍...
ഞാന്‍ നിന്റെ കൂടെ ഉണ്ടാവും. എന്നെ നിനക്കറിയില്ലേ, നിന്നെ വിട്ടു ഞാനെവിടെ പോവാന്‍? "

     ജീവിതത്തില്‍ ഒറ്റപ്പെട്ടു പോവുന്നത് സുഹൃത്തുക്കള്‍ ഇല്ലാതിരിക്കുമ്പോഴാണ്. എല്ലാം തുറന്നു പറയാന്‍ കഴിയുന്നത്‌ ആരോടനെന്നു എല്ലാവര്‍ക്കുമറിയാം. എന്തായാലും സ്വന്തം ഭാര്യയോടോ, കാമുകിയോടോ കഴിയില്ല. അവര്‍ക്ക് അനിഷ്ടപ്പെടുന്ന ചില കാര്യങ്ങള്‍ നാം ബോധപൂര്‍വം മറച്ചു വെക്കും. ദാമ്പത്യത്തിലെ അട്ജസ്റ്മെന്ടു ആ മറച്ചു വെക്കലുകലാണ്. പിന്നെ ചില തെറ്റുകള്‍ പോറുക്കലും. ശരിയാണോ എന്നെനിക്കറിയില്ല.കാരണം അനുഭവങ്ങളില്ല. ദാമ്പത്യം ഉണ്ടാവാനുള്ള പ്രായം എനിക്കായില്ല എന്ന് പറയുന്നതാവും ശെരി. പ്രണയം ഉണ്ടായിട്ടുണ്ട്. അതില്‍ ഞാന്‍ കള്ളം പറഞ്ഞതും, പ്രണയിനി പറഞ്ഞ കള്ളങ്ങള്‍ ബോധപൂര്‍വം മറന്നതും ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നു. എന്റെ പ്രണയം വിജയിക്കാന്‍ വേണ്ടിയാണോ അങ്ങിനെയൊക്കെ ചെയ്തത് എന്നെനിക്കറിയില്ല. പക്ഷെ എന്ത് തന്നെയായാലും എന്റെ പ്രണയം എവിടെയും എത്തിയില്ല. പ്രണയിക്കാന്‍ തുടങ്ങുമ്പോള്‍ കള്ളം പറയാന്‍ പഠിക്കുന്നു എല്ലാവരും. പ്രണയം കള്ളമല്ലെന്നും, പ്രണയിക്കുന്നവരുടെ മനസ്സില്‍ കള്ളമുന്ടെന്നും മനസ്സിലാക്കിയത് എന്തായാലും എന്റെ അനുഭവത്തില്‍ കൂടിയാണ്. അത് സ്വന്തം മനസാക്ഷിയുടെ  മുന്നില്‍ നിഷേധിക്കാന്‍ എന്തായാലും ആര്‍ക്കും കഴിയില്ല.


       കൂട്ടതോടെയും ഒറ്റക്കും നിന്ന് സങ്കടപ്പെടുന്നവരില്‍ എത്ര പേര്‍ ആത്മാര്‍ഥമായി കണ്ണീരണിഞ്ഞിട്ടുണ്ടാകും? അറിയില്ല.
ആരുടേയും മനസ്സളക്കാന്‍ എനിക്കാവില്ല. എന്റെ പ്രിയപ്പെട്ട വിഷയം സൈക്കൊളജി  ആണെങ്കിലും പഠിച്ചത് വേറെ ആണല്ലോ. ഫ്രോയിടിന്റെയോ, എന്ഗല്‍സ്സിന്റെയോ ബുക്കുകള്‍ വായിക്കെണ്ടിടതു കണക്കുകള്‍ കൂട്ടേണ്ടി വന്നത് എന്റെ തെറ്റ് കൊണ്ട് തന്നെയായിരുന്നു. തിരിച്ചറിവില്ലാത്ത പ്രായത്തില്‍ ഓരോന്നിനിറങ്ങി പുറപ്പെട്ടത്‌ കൊണ്ട്.


           ചിന്തിക്കാനിഷ്ടപ്പെടാത്ത കാര്യങ്ങള്‍ എന്റെ മനസ്സിലേക്ക് കുതിച്ചു കയറുന്നു. എല്ലാവരും അവസാന വട്ട ഒരുക്കത്തിലാണ്. തെക്കേ  തൊടിയിലെ പുളിയന്‍ മാവ് താഴെ വീണു. ആറടി കുഴി കുത്തണമോ
എന്ന സംശയം എന്നിട്ടും ബാക്കി. എന്റെ ബന്ധുക്കളെ, എന്തെങ്കിലും ഒരു കുന്തം ചെയ്‌താല്‍ മതിയെന്ന് ഞാന്‍ പറയാന്‍ തുടങ്ങിയതാണ്‌. പിന്നെ കരുതി എന്തിനു അവരുടെ വിശ്വാസങ്ങളെ തകര്‍ക്കണം??

        " വിഡ്ഢികളെ ഞാന്‍ സ്വര്‍ഗതിലെക്കാണ് പോവുന്നത്....!  "










                                                                                        -നാട്ടുകാരന്‍-










      

Sunday, 13 May 2012

Two tries...!

    And now I became a professional cheater. Broke up with the third one I had. She went off from me. I made her to do so.


   I want to take my breathe away, that was the only thing in my mind. Since she broke up with me, I have nothing to think other than that. But the confusion I had is how should I do it? It must be enjoyable,it must be painful and moreover I should know how I am dying...


  I went to cashew estate. A vast area full of cashew trees. Every trees looks same. The breeze carried a hard smell of decayed fruits ruined my nose. It was hard enough to take my sense off. Just like I had a peg of local rum. I sat on the lap of earth, thinking about the attempt to suicide and checked the strength of rope I had with me.


   "That's enough..." my mind said. He was the only friend I had and supported me every moment in my life. He encouraged me to climb the tree.


   Tied the rope in one of its branch. Once again I checked the strength. It's not because of my doubt which I had every time. And the main reason for breaking up with girls is the same. But I just want to confirm that I will die if I use it for sure.


  " I should not fail in this..." I said to myself.


   Tied the rope and hooked in my neck. I loved the way I did. Balancing in the branch without holding anywhere else. Used both hands to make a hook. I did like what the people do in circus. The way to my death is an adventure.


   I hit the ground so hardly. Just some coughs came out...! painful. I got what I expected, but only one thing. Pain...! The tree cheated me, she sacrificed one of her hand for my bloody shit life.


  Now I feel like cow tied in a piece of timber. So hard to believe. The tree cheated me how my best friend did. She lied me that she never had a boyfriend while she was having one. And when I found that she rolled out from my words. That was the first and last awkward moment I had with her. Since then she didn't shared anything with me. Like so, the branch seemed so hard. But the look which lied and silently promised me my work will reach it's destiny. 


   Oh my lord...! I asked for pain and then death. You gave only pain. Now, from where should I get the second one? The death...?


    The crowd carried me forward. It seems like they are running. Running for what? These people are loving their life, why I am not? What is so funny in life?
  I don't have answers for these questions. I don't love my life. That's the only answer I have...


    The vehicles ain't hit me. They have that much of control. I felt I was in a garden. The blossom in spring season. Some butterflies, some sparrows everything was staring at me just like I was a prince who went for walking through his yards. And the flowers where kissing me...!
   Oops...! a thorn in rose plant drilled my hand. Blood pumped out. Rest of the plants where in a hurry making way for me to the other end. I reached almost safely to the end...!


  Holly shit... I don't want to give it a try again. The whole world cheats me. I don't want to live in this world...!
























                                                                               -NAATTUKAARAN-


   

Friday, 20 April 2012

What All I Need...!

എനിക്ക് വേണ്ടത്...

          ചിന്തകള്‍ ഉണര്‍ന്നിരിക്കുമ്പോള്‍
          കടലിലേക്ക്‌ നടന്നിരങ്ങണം...
          മൂക്കറ്റം വെള്ളത്തില്‍ 
          പൊട്ടിച്ചിരിക്കണം....
          ചിരിക്കുമ്പോള്‍ 
          ഉപ്പിന്റെ രുചിയരിയണം....
          ശ്വാസ നാലത്തിലേക്ക് കയറുന്ന തിരയില്‍
          മരണം പതിയിരിക്കണം...
          അനുഭവിച്ചു തീരുന്നത് 
          ആസ്വദിച്ചു കൊണ്ടായിരിക്കണം...
          എന്റെ മനസ്സിലെ ചിന്തകള്‍ 
          അസ്തിത്വമില്ലതെയലയരുത്...
          ഉപ്പു വെള്ളം കണ്ണിലെക്കെതുമ്പോള്‍
          മഴ പെയ്യിച്ചു എന്നെ നനയിക്കണം...
          ഓരോ രോമാരാജികളിലും 
          കുളിരിന്റെ ആത്മഗതം വേണം...
          മരവിച്ച പ്രണയത്തിന്റ 
          ശോനബിന്ധുക്കള്‍ ഇല്ലാതാവണം...
          രക്തസ്രാവം നിലക്കതിരിക്കാന്‍ 
          എന്റെ ഹൃദയം മിടിച്ചു കൊണ്ടിരിക്കണം....
          ഒടുവില്‍ മരണം വന്നെന്നെ പുല്‍കുമ്പോള്‍ 
          ശരീരം നീലിക്കാതെ ആത്മാവ് ഉറങ്ങണം..
          വാര്‍ന്നു പോവുന്ന രക്തത്തിന്റെ 
          അസാധ്യ ചുവ എന്റെ കണ്ണീരിനെ മറക്കണം...
          എന്നെന്നേക്കുമായി...!









                                                                            -നാട്ടുകാരന്‍-    

Thursday, 19 April 2012

Competitions....!

     ആരും എതിര്‍ക്കതിരിക്കെണ്ടാതുണ്ടോ നിനക്ക് വിജയിക്കാന്‍...!



    കാലം കടന്നു പോവും തോറും മത്സരങ്ങള്‍ കൂടി വരുന്നു. എല്ലാ മേഖലയിലും ആരാണ് വലിയവന്‍ എന്ന് മത്സരിക്കപ്പെടുന്നു.കുറച്ചു നാളുകള്‍ക്കു ശേഷം ഉണ്ടാവാന്‍ പോവുന്ന മത്സരം എന്താണെന്നു ഊഹിക്കാന്‍ കഴിയുമോ?

      എന്റെ ഭാര്യയാണ്/ഭര്‍ത്താവാണ് നല്ലത്.സംസയമുന്ടെങ്കില്‍ എങ്ങിനെ വേണമെങ്കിലും നിങ്ങള്ക്ക് പരീക്ഷിക്കാം, പരിശോധിക്കാം. ആലോചിച്ചു നോക്ക് അങ്ങനെ ഒരു മത്സരം? നല്ല രസമായിരിക്കും കേട്ടിരിക്കുന്നവര്‍ക്ക്.അത് ലൈവ് ടെലിക്കാസ്റ്റ് കൂടി വന്നാല്‍ ഒരുഗ്രന്‍ ഊണ് കഴിച്ചതിന്റെ സംപ്തൃപ്തി പ്രേക്ഷകനും. ഹോ !!! ലോകാ സമസ്താ സുഖിനോ ഭവന്തു: കാണുന്നവര്‍ക്കും, കേള്‍ക്കുന്നവര്‍ക്കും അനുഭവിക്കുന്നവര്‍ക്കും സുഖം.

      entertainment നു ഒരു ലിമിറ്റ് ഇല്ലാതായിരിക്കുന്നു. മരിക്കുന്നതും, പ്രസവിക്കുന്നതും, ബെഡ് റൂം നിമിഷങ്ങളും ഇന്ന് പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കുന്ന ഒന്നാംതരം തമാശകളാണ്.

    Entertainment should be the part of life...!

   വേണ്ട എന്ന് ആര് പറഞ്ഞു? ഞാന്‍ പറഞ്ഞോ?
എയ്യ് ഒരിക്കലുമില്ല. എല്ലാവരും സന്തോഷിക്കണം, അതാണ്‌ എന്റെയും ആഗ്രഹം.

  അസഭ്യമായത് എന്ന് കരുതിയിരുന്ന തമാശകള്‍ ഇപ്പോള്‍ പ്രയഭേധമാന്ന്യേ  ആസ്വദിക്കുന്നു. കുട്ടിക്കഥകള്‍ മാത്രം പറഞ്ഞിരുന്ന മുതസ്സന്മാര്‍, കോമിക്ക് ബുക്കുകള്‍ മാത്രം വായിച്ചിരുന്ന കുട്ടികള്‍, ജീവിതത്തെ സീരിയസ് ആയി കാണാന്‍ തുടങ്ങ്യ മദ്ധ്യവയസ്കര്‍, ഫ്രാണ്ട്സാനു ലോകമെന്നു പറഞ്ഞു നടന്നിരുന്ന ടീനെജെര്സ് എല്ലാവരും തമാശകള്‍ (അസഭ്യ/അശ്ലീല) ഒരുമിച്ചിരുന്നു ആസ്വദിച്ചു പൊട്ടിച്ചിരിക്കുന്നു.


     ശ്ലീലതിന്റെ  അതിര് കടക്കുന്ന കലാകാരന്മാര്‍ പറയുന്നത്:

   " വേറെ ഒരു തമാശയും ഇന്നത്തെ കാലത്ത് വിജയിക്കില്ല മാഷെ... എല്ലാവര്ക്കും കേള്‍ക്കേണ്ടത് ഈ ഒരേ ഒരു രീതിയിലുള്ള തമാശ മാത്രമാണ്."

   ശരിയാണ്, വിജയിക്കുന്നതെന്തോ അതാണല്ലോ അവര്‍ക്കും വേണ്ടത്. അവിടെയും മത്സരം ഒന്നാമാതാവാനുള്ളത്. നാലാലരിയനമെങ്കി ഒന്നാമതാവണം.

         "ഹ...ഹ...ഹ...! നാലാലരിയനമെങ്കി ഒരു സൂപര്‍ വഴിയുണ്ട്. തുണിയുരിഞ്ഞു രോട്ടിലൂടെ നടന്നാല്‍ മതി."

അത് കേട്ട ഒരു ഫലിതപ്പ്രിയന്‍ പറഞ്ഞതാണ്. ക്ഷമിക്കണം പേര് പറയാന്‍ നിവൃത്തിയില്ല...

   " അളിയാ ഒന്ന് കൂടണ്ടേ?"
  
    " പിന്നെ വേണ്ടേ എന്നോ? അതെന്തു ചോദ്യമാണ്? "

   മൂക്ക് മുട്ടെ കള്ളു കുടിചിരിക്കുന്നവനും ആ ചോദ്യതിനുതരമുണ്ട്. ഒരു ഒന്നൊന്നര ഉത്തരം, അല്ലെ കുടിയന്മാരെ...?

  ആക്ഷേപിക്കുന്നതല്ലടോ. കുടിക്കുന്നത് ഈ ലോകത്ത് ഏറ്റവും വല്ല്യ കാര്യമാണ്. അത് കൊണ്ട് കുടിയന്മാര്‍ എന്ന് വിളിച്ചാല്‍ നിങ്ങള്ക്ക് അഭിമാനമല്ലേ...? പ്രത്യേകിച്ച് മലയാളികള്‍ക്ക്...?

അല്ല എന്ന് പറയാന്‍ വരട്ടെ...

   ഓണം,വിഷു, ഈസ്റെര്‍, ക്രിസ്തുമസ് എല്ലാം പ്രമുഖ കേന്ദ്രങ്ങള്‍ക്ക് മത്സരത്തിനു വഴിയൊരുക്കുന്ന ആഘോഷ ദിവസങ്ങളാണ്.

  ബാര്‍ കൌന്‍സില്‍ എന്നാ ബോര്‍ഡ് കണ്ടു അതിനുള്ളില്‍ കയറി ഈ സംഭവം അവതരിപ്പിച്ച കുടിയന് പ്രണാമം. അവര്‍ക്കും ആഗ്രഹമില്ലേ ഒരു കൂട്ടത്തില്‍ നിന്നും ഒന്നാമതെത്താന്‍? അതും ഈ ലോകത്തിലെ തന്നെ ഏറ്റവും വലിയ സമൂഹമാവുമ്പോള്‍ അവര്‍ക്ക് വാശിയും ആവേശവും കൂടും. അവരിലും ഒന്നാമനെ കണ്ടെത്താന്‍ ഈ ലോകത്തിനു കഴിയട്ടെ. കേരളത്തിലെ പേര് കേട്ട കുടിയന്മാരുള്ള വിറ്റു വരവിനും ഒന്നാം സ്ഥാനത്തേക്ക് മത്സരിക്കുന്ന പ്രമുഖ സ്ഥലങ്ങളില്‍ നിന്ന് തന്നെയാവട്ടെ ഒന്നാം നമ്പര്‍ കുടിയനും ഉയര്‍ന്നു വരുന്നത് എന്ന് നമുക്ക് ആഗ്രഹിക്കാം. കേരളീയനായതിലുള്ള അഹങ്കാരം അല്ലാതെന്താ...?

എന്തിനാണ് ഇന്ന് മത്സരമില്ലാത്തത്...?

പീഡിപ്പിക്കാന്‍...?

   മണ്ടത്തരം പറയല്ലേ,വിവരമില്ലായ്മ നിന്റെ കുഴപ്പമായിരിക്കില്ലലോ അല്ലെ...?


  ഏറ്റവും വ്യത്യസ്തനായി പീടിപ്പിക്കുന്നവന്‍ വിജയി.

  ഓടുന്ന ട്രെയിന്‍ ല് ചാടിക്കയരിയും, ഓട്ടോ കേടാണ് ശരിയാക്കാന്‍ പണിസാധനങ്ങള്‍ കിട്ടുമോ എന്ന് ചോദിച്ചു വീട്ടില് കയറിയും...

   ഹോ വെറൈടികളുടെ ഒരു കാര്യം...!


ഇനി ആരു ആരെ പീഡിപ്പിക്കുന്നു എന്നുള്ളത്...

      75 വയസ്സുള്ളവരെ പീടിപ്പിക്കുന്നവന്‍, സ്വന്തം മക്കളെ പീടിപ്പിക്കുന്നവന്‍, കൂട്ടുകാരന്റെ അമ്മയെ പീടിപ്പിക്കുന്നവന്‍....

   ഈശ്വര പാടത്തുള്ള നോക്ക് കുതിക്കു ചൂരിദാര്‍ ഇട്ടു കൊടുക്കഞ്ഞത് ഞാന്‍ ചെയ്ത പുണ്യം...


               എല്ലാം മത്സരങ്ങള്‍....


    ഇനി പെണ്ണ് കെട്ടാന്‍ വല്ല മത്സരവും വരുമോ ആവൊ....?

   വല്ല.....


   എന്റമ്മോ ഞാനില്ലേ... ജീവിച്ചു പോക്കൊലാമേ...!


     ഇല്ലാത്ത ദൈവത്തിനും വരെ സ്തുതി...!









                                                                          -നാട്ടുകാരന്‍-  









Sunday, 15 April 2012

MY THOUGHTS

മതങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടാകാം. പക്ഷെ മനുഷ്യര്‍ തമ്മില്‍ വ്യത്യാസമുണ്ടോ?


      ജാതി മതം മുന്നേ ഉണ്ടായിരുന്നതില്‍ നിന്നും ഏറെ കുറവുണ്ടെങ്കിലും ഇപ്പോഴും ജാതിയടിസ്ഥാനത്തില്‍ ജോലികള്‍ നല്‍കുന്നു. ചില ജോലികള്‍ ജാതിയുടെ പേരില്‍ മാത്രം തരം തിരിക്കപ്പെട്ടവയാവുന്നു. മനുഷ്യര്‍ എന്ന പരിഗണനയല്ല, ഏതു മതത്തില്‍ പെട്ടവനാന്നെനു അന്വേഷിക്കപ്പെടുന്നു.
      ജാതിയോ മതമോ ഇവിടെ  വേണ്ട. മനസ്സിനിഷ്ടപ്പെട്ടവരെ സ്വന്തമാക്കണം, അതിനു ജാതിയോ മതമോ തടസ്സമാവാന്‍ പാടില്ല. കാരണം ജീവിക്കേണ്ടത് ഇഷ്ടപ്പെട്ടവരാണ് ഒരിക്കലും മതങ്ങളല്ല. പുതിയ തലമുറയിലേക്കു നമുക്ക് വേണ്ടത് ജാതിയും മതവുമില്ലാത്ത മനുഷ്യരെയാണ്.സ്വന്തം ജാതിയില്‍ അല്ലെങ്കില്‍ സ്വന്തം മതത്തില്‍ മാത്രമേ മക്കള്‍ക്ക് വിവാഹം ആലോചിക്കുല്ലു എന്ന ചിന്ത ഒഴിവാക്കണം. മനുഷ്യരെ സ്നേഹിക്കുന്ന നല്ല ഒരു സമൂഹമായി പുതു തലമുറ മാറണം. എല്ലാവരുടെയും സന്തോഷങ്ങള്‍ സാഷാത്കരിക്കപ്പെടന്നം.
          ഞാന്‍ ഒരു പെണ്ണിനെയാണ്, അല്ലെങ്കില്‍ ഒരു ചെക്കനെയാണ് സ്നേഹിക്കുന്നത് മതത്തെ അല്ല എന്ന് പറയാന്‍ ധൈര്യമുള്ള തലമുറയെ വാര്‍ത്തെടുക്കണം. അങ്ങനെ ഒരു ചിന്താഗതി അല്ലെങ്കില്‍ മാനസ്സിക നിലപാട് എടുക്കാന്‍ കഴിയണമെങ്കില്‍ അതിനു ശക്തമായ ഒരു അടിത്തറ തന്നെ വേണം.ജാതിയും മതവുമില്ലാത്ത ഒരു തലമുറ ഉണ്ടാവട്ടെ...
         മതങ്ങളുടെ പേരില്‍ ഉണ്ടാവുന്ന കൊലപാതകങ്ങള്‍, ഒരു മതത്തിനെ മുഴുവനായും തീവ്രവാദികളായി മുദ്ര കുത്തല്‍, അടിപിടിയും കോലാഹലങ്ങളും ഒരിക്കലും ഉണ്ടാവാന്‍ പാടില്ല.ഒരു ജോലിയുമില്ലാത്ത ആള്‍ക്കാരാണ് മിക്കപ്പോഴും ഇതിനു കാരണമാവുന്നത്.അതിനു എരിവു കൂട്ടാനെന്നോണം മത വിദ്യാലയങ്ങളും മറ്റും. ലോകമെന്തെന്നു അറിയാന്‍ തുടങ്ങുന്ന പ്രായത്തില്‍ തന്നെ കുരുന്നുകളെ മതഭ്രാന്തിന് അടിമയാക്കുന്നു. നമ്മുടെ മതമാണ്‌ ഏറ്റവും മുന്തിയത്,നമ്മുടെ മതതെയാണ് ലോകം ഭരിക്കാനായി ഏല്‍പ്പിച്ചിരിക്കുന്നത് എന്നൊക്കെ മതധ്യാപകന്മാര്‍ പിഞ്ചു മനസ്സിലേക്ക് ഇന്ജക്റ്റ് ചെയ്തു കൊടുക്കുന്നു.ചെറുപ്പത്തിലുള്ള      പാഠങ്ങള്‍ മതങ്ങളെ കുരിച്ചുള്ളതായത് കൊണ്ട് അവര്‍ വളര്‍ന്നു വരുമ്പോഴേക്കും മതമെന്ന വിക്കാരത്തിന് അല്ലെങ്കില്‍ ഭ്രാന്തിനു അടിമയാകുന്നു. പ്രത്യേകിച്ച് ഒരു ജോലിയും ലഭിക്കാത്ത യുവാക്കലാവുമ്പോള്‍ അവരുടെ മനസ്സില്‍ ഞാന്‍ ഒന്നിനും കൊല്ലാതവനാനെന്നുള്ള ചിന്ത വരുന്നു.അങ്ങനെയുള്ള inferiority complex ഉം ഒരു പ്രധാന കാരണമാവുന്നു.
        മതവിധ്യാഭ്യാസമാണ് ആദ്യം ഇല്ലതാക്കേണ്ടത്. എല്ലാ മതതിന്ടെയും ലക്‌ഷ്യം അവരുടെ വിശുദ്ധ പുസ്തകത്തെ പോലെ മനുഷ്യരെ നേര്‍വഴിക്കു നടത്തുക എന്നുള്ളതാവണം. ഒരിക്കലും വിശുദ്ധ പുസ്തകങ്ങളല്ല, മറിച്ചു അവ വ്യാഘ്യാനിക്കപ്പെടുന്നതാണ് തെറ്റ്.ആ വ്യാഖ്യാനമാണ് മനുഷ്യരെ തെറ്റിലേക്ക് നയിക്കുന്നതും. ഒരു വിശുദ്ധ പുസ്തകത്തിലും തന്റെതല്ലാത്ത മതക്കാരനെ വെറുക്കണം എന്നോ അകറ്റി നിര്‍ത്തണം എന്നോ പറഞ്ഞതായി എനിക്കറിവില്ല. അങ്ങനെയുള്ള അര്‍ഥങ്ങള്‍ വരുന്നത് ശരിയായ പാണ്ടിത്യമില്ലാതെ ചില ഭാഗങ്ങള്‍ മാത്രം വായിച്ചു തന്റേതായ രീതിയില്‍ കുറച്ചാള്‍ക്കാര്‍ വ്യാഖ്യാനിക്കുംബോഴാണ്. മുഹമ്മദ്‌ നബിയും, യേശു ക്രിസ്തുവും കൃഷ്ണനും അത് പോലെ എല്ലാ മതങ്ങളുടെ ആരാധ്യ ദൈവങ്ങളും പറഞ്ഞിട്ടുള്ളത് തന്നെ പോലെ തന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്നാണ്. പക്ഷെ പറഞ്ഞത് വ്യത്യസ്തമായ ശൈലിയില്‍ ആയിരിക്കാം എന്ന് മാത്രം.അര്‍ത്ഥം പൂര്‍ണ്ണമായും മനസ്സിലാക്കാതെ വ്യാഖ്യാനിക്കപ്പെടുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ മനുഷ്യരെ നന്മയെക്കാള്‍ തിന്മയിലേക്ക് നയിക്കുന്നു.
      എല്ലാ വിശുദ്ധ പുസ്തകങ്ങളും മനുഷ്യന്റെ നന്മയ്ക്ക് വേണ്ടിയാണെന്ന് അവരുടെ മത സ്ഥാപകര്‍ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ എന്ത് കൊണ്ടാണ് ഇന്നത്തെ തലമുറയില്‍ പലരും ഒന്നും മനസ്സിലാക്കാതെയിരിക്കുന്നത്? തന്റെ സഹജീവികളെ സ്നേഹിക്കാത്തത്? അവര്‍ ചിലപ്പോള്‍ ഒരു പുരുഷാര്‍ത്ഥം മുഴുവനായും പ്രാര്തിക്കുന്നതിനേക്കാള്‍ പുണ്യം ലഭിക്കും അബലനായ ഒരു മനുഷ്യനെ സഹായിച്ചാല്‍.അബലനെ നിന്ദിച്ചു അവര്‍ നടത്തുന്ന ഓരോ തീര്‍ഥയാത്രയും പനചെലവിന്നപ്പുറം ചെല്ലില്ല.
     ഞാനെന്റെ വേദ പുസ്തകത്തെ സ്നേഹിക്കുന്നു, ഒരിക്കലും മതത്തെ അല്ല. കാരണം മതം എന്നെ തെറ്റായതും വേദ പുസ്തകം എന്നെ ശരിയായതും പഠിപ്പിക്കുന്നു. എല്ലാവരും മാറേണ്ട കാലം കഴിഞ്ഞു, അവരവരുടെ ജിവിതം അവലോകനം ചെയ്തു ജിവിക്കണം. നിങ്ങളുടെ ജിവിതത്തില്‍ ചിലപ്പോള്‍ അന്ന്യ മതക്കാരനായ ഒരാളായിരിക്കാം ഏറ്റവും വല്ല്യ ആപത്തില്‍ നിന്നും നിങ്ങളെ രക്ഷിചിട്ടുണ്ടാവുക. ചിലപ്പോള്‍ അവന്റെ രക്തം നിങ്ങളുടെ സിരകളിളുടെ ഒഴുകുന്നുമുണ്ടാകം. മതം വേറെയായിട്ടും നിങ്ങളുടെ രക്തം ഒന്നായത് എന്ത് കൊണ്ട്? നിങ്ങളുടെ രക്തത്തിന് മതമില്ല, മതമുള്ളത് നിങ്ങളുടെ മനസ്സിലാണ്. നിങ്ങളുടെ മനസ്സിനെ മാറ്റാന്‍ നിങ്ങള്‍ക്കു കഴിയും. അന്ന്യ മതക്കാരന്റെ രക്തത്തിന് നിങ്ങളുടെ സിരകളിളുടെ ഒഴുകാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്കു എന്ത് കൊണ്ട് അവനെ സഹോദരനായി കണ്ടു കൂടാ? അല്ലെങ്കില്‍ എന്ത് കൊണ്ട് അവനെ/അവളെ നിങ്ങളുടെ പങ്കാളിയായി കണ്ടുകൂടാ?
      ഇല്ലെങ്കില്‍ രക്തത്തിന് പച്ചയോ കറുപ്പോ നിറമുള്ള ഒരു മനുഷ്യനെ എനിക്ക് കാണിച്ചു തരൂ. ഞാന്‍ പറഞ്ഞതൊക്കെയും പിന്‍വലിക്കാം. 
     ഒരു മാറ്റത്തിന് സമയമായിരിക്കുന്നു. നമ്മളുടെ ഇത്രയും കാലത്തെ കീഴ്വഴക്കം അത് വലിച്ചെറിയാന്‍ സമയമായി. നമ്മളെ തെറ്റിലേക്ക് നയിച്ചവയാണ് മത വിധ്യാഭ്യാസമെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ അത് മനസ്സിലാക്കിയിരിക്കണം. തെറ്റിലേക്ക് പോവാതിരിക്കാന്‍ നിങ്ങളെ നിങ്ങള്‍ തന്നെ സഹായിക്കുക. ചിന്തിച്ചു പ്രവര്‍ത്തിക്കുക.


     മനുഷ്യന്നാണ് വലുത്. മതങ്ങളല്ല...!












                                                                                                 -നാട്ടുകാരന്‍-






















Monday, 27 February 2012

TAAABLETS...!

സുഖം :

         ഓര്‍മ്മകള്‍ക്ക് താഴിട്ട്
         കാലം വര്‍ന്നമയമായ രൂപങ്ങള്‍
         മനസ്സില്‍  കോറിയിടുന്ന സമയം
        അറിയാതെ ഞാന്‍ സുഖമനുഭവിച്ചു...!

ശത്രു :

       ഉറുംബ് പട എങ്ങനെ എന്റെ ശത്രുവായി?
       കാലാതിവര്‍ത്തിയായ നൊമ്പരങ്ങലെന്തി
       വീര്‍ത്തിരുന്ന ഹൃദയം അരിച്ചതിനാലാണോ...?


അവള്‍ :


           അവള്‍ 
           അടുതുണ്ടായിരുന്നപ്പോള്‍
           മനസ്സാണോ, മഴവില്ലാണോ
          മനോഹരമെന്നു ഞാന്‍
          അത്ഭുതപ്പെട്ടിരുന്നു...!

എന്‍റെ മുഖം :

       കടല്‍ത്തീരത്ത്‌ വരച്ച ചിത്രം പോലെ
       എന്‍റെ മുഖം വലിച്ചിഴയ്ക്കപ്പെടുമ്പോള്‍
       എന്ത് ഞാന്‍ പറയേണ്ടു....!

തൂലിക :
      എനിക്കും കാലത്തിനുമിടയില്‍
      വിരഹത്തിന്‍റെ പാലം വരച്ചത്
      ഞാന്‍ സ്വപ്നം കണ്ട തൂലികായായിരുന്നു...!

സൂര്യന്‍ :

      എരിഞ്ഞു തീരുന്നതിനാല്‍ സൂര്യന്
      സൌന്ദര്യം കൂടുന്നു...
      കരഞ്ഞു തീര്‍ന്നാല്‍
      എനിക്കോ....?

ഞാന്‍ :

     ഈയാം പാറകളെല്ലാം
    തീയിലേക്ക് ചാടിയത്‌
    ഇരുട്ടിനെ ഭയന്നിട്ടായിരുന്നു...
    ഞാന്‍ വെളിച്ചത്തെ ഭയന്നത് 
    ഈയംപാടകള്‍ മരിക്കുന്നത്
    കണ്ടിട്ടായിരുന്നു...!





                                                                       
                                                             _നാട്ടുകാരന്‍_

Sunday, 26 February 2012

one day in the college

കിടക്കയെ പ്രണയിച്ചു മതി വരാതെ പലരെയും പിരാകിക്കൊണ്ട് എഴുന്നെല്‍ക്കുംബോഴേക്കും സമയം വളരെ അതിക്ക്രമിചിരിക്കും. പിന്നെ യാന്ത്രികമായോ ചിട്ടയോടെയോ അല്ലാതെ ഉള്ള പ്രഭാത കൃത്യങ്ങള്‍. ........... എല്ലാം കഴിയുന്ബോഴെക്കും ബസ്‌ എന്നെ കാത്തു നില്‍ക്കാതെ അതിന്‍റെ പ്രയാന്നമാരംഭിചിരിക്കും. ബസ്‌ പിടിക്കാനുള്ള ഓട്ടത്തിനിടയില്‍ മരത്തിനോടും കിളികളോടും കുശലാന്വേഷണങ്ങള്‍ ... അപ്പോള്‍ പിറകില്‍ നിന്നും ശകാരം കേള്‍ക്കാം
     "ഇങ്ങനെ പോയാല്‍ നിനക്ക് ബസ്‌ തന്നെയാണ് കിട്ടുക "
അമ്മയുടെതാണ്... 
ഒരു വിധം ഓടി ബസ്സില്‍ അള്ളി പിടിക്കും . ചിലര്‍ വിരോധത്തോടെയെന്ന വണ്ണം ചവിട്ടിയും ഉന്തിയും ... ചക്ക്രശ്വാസം വലിച്ചു കൊണ്ട് ഞരങ്ങി കോളേജില്‍ എത്തുമ്പോഴേക്കും മനസ്സും ശരീരവും തളര്‍ന്നിരിക്കും ...കുറെ നേരത്തെ യാത്ര...
ഇന്നലെ മുഴുവന്‍ പറഞ്ഞു തീരാത്ത വിശേഷങ്ങളുടെ ഭാണ്ടക്കെട്ട് ചുമന്നു കൊണ്ടായിരിക്കും ഓരോരുത്തരും വരിക. ഞാനും എന്നാലാവുന്ന വിധം കൊണ്ടുവന്നിട്ടുണ്ട് എന്ന മട്ടില്‍ പടി ചവിട്ടും. രണ്ടു പേരെ കാണുമ്പോള്‍ നേരെ ക്ലാസ്സിലോട്ടു വച്ച് പിടിച്ച എന്‍റെ കാല് മരച്ചുവട്ടിലോട്ടു തിരിയും. ഇന്നിവിടെ നിന്ന് തുടങ്ങാം എന്ന ചിന്തയോടെ ക്ലോസ് അപ്പ്‌ ന്‍റെ പരസ്യത്തിലുള്ള പുഞ്ചിരിയും കടമെടുതുകൊണ്ട് അവരെ സമീപിക്കും. സംസാരത്തിന് കടിഞ്ഞനിട്ടുകൊണ്ട് മണി മുഴങ്ങുമ്പോള്‍ എന്തെന്നില്ലാത്ത ദേഷ്യത്തോടെ തിരിഞ്ഞു നടക്കും. 
            "ഹോ ! ഇന്നെങ്കിലും ഒന്ന് മുഴുവന്‍ ക്ലാസ്സിലുമിരിക്കണം , അട്ടെണ്ടാന്‍സ് നോക്കെ ഇപ്പൊ ഒടുക്കത്തെ വിലയാന്നെന്നെ" എന്നും പറഞ്ഞു ആദ്യത്തെ അട്ടെണ്ടാന്‍സ് നു ചെവി കൊടുക്കാന്‍ പോവുമെങ്കിലും 
    "എടാ ഒരു അത്യാവശ്യമുണ്ട് ഒരു സ്ഥലം വരെ പോവണം " എന്നും പറഞ്ഞു ആരെങ്കിലും വന്നാല്‍ തിര്‍ന്നു അന്നത്തെ ക്ലാസ്സ്‌....... ....,,
            "എന്നോട് പിനങ്ങിയെടാ .... എനിക്കാനെങ്കി ഒരു മൂടുമില്ല ..."
   എന്ന അവന്‍റെ സങ്കടത്തിനു തിരശീലയിടാനവും പിന്നെ ശ്രമം. അതിനായി കാന്റീനിലും മരചുവട്ടിലുമൊക്കെയായി ചിന്തയോട് ചിന്തയാവും...ഒരു വിധം എല്ലാം ശരിയാക്കി വരുമ്പോഴേക്കും സുര്യന്‍ തലയ്ക്കു നേരെ മുകളില്‍ എത്തിയിട്ടുണ്ടാകും...
           രാവിലെ ഓട്ടത്തിനിടയ്ക്ക് തിന്ന രണ്ടു ദോസയാവും ആകെ കൈമുതല്‍ ...വയറിന്‍റെ നിര്‍ത്താതെയുള്ള ചൂളം വിളി ശമിപ്പിക്കാന്‍ പിന്നെയും കാന്‍റീന്‍ മാത്രം ശരണം. അതി ഗംഭീരമല്ലെന്കിലും അത്യാവശ്യത്തിനുള്ള ഊണ് ...
ഉറക്കത്തിലെക്കുള്ള ചവിട്ടു പടിയായി വയറു നിറച്ചു ഭക്ഷണം. പിന്നീട് കൂട്ടത്തോടെ വരുന്ന ചെല്ലക്കിളികളുടെ ഇടയിലൂടെ ഊളിയിട്ടു സുഹൃത് വലയത്തിലേക്ക് ഒരു യാത്ര...അനിര്‍വചനീയമായ അനുഭുതികളുടെ മഹാസാഗരത്തില്‍ കുറച്ചു സമയം ചെലവിട്ട്‌ അടുത്ത കൂട്ടതിലോട്ട്...ഒടുവില്‍ ക്ലാസ്സിലേക്ക് കാലെടുത്തു വയ്ക്കുമ്പോഴെക്കും ഉറക്കം കടന്നു പിടിച്ചിട്ടുണ്ടാകും.
          പിന്നെ പാടിത്തരുന്ന താരാട്ടിന്‍റെ താളം പിടിച്ചു മഹാമായയിലെക്കൊരു യാത്ര...തനിക്കും ഒരു പ്രണയിനി എന്ന സങ്കല്‍പ്പത്തില്‍ നീരാടിക്കൊണ്ടിരിക്കുമ്പോള്‍ ഉച്ച മയക്കം പൂര്‍ത്തിയായി എന്ന വിവരമറിയിച്ചു കൊണ്ട് മണി മുഴങ്ങും. അടുത്ത ടീച്ചര്‍ വരുന്ന വരെയുള്ള ഇടവേള ആനന്ദകരമാക്കാന്‍ കുറച്ചു എസ്.എം.എസ്സും,പൊടിക്കൈകളും . പിന്നെ കടലാസ് തുണ്ടുകളിലെ തമാശകളും, കാര്യങ്ങളും, മനസ്സിന്‍റെ ചാഞ്ചാട്ടങ്ങളും മറ്റുള്ളവരുമായി പങ്കു വെക്കുമ്പോഴേക്കും തീര്‍ന്നു ക്ലാസ്സ്‌.......,...
            കരിന്തിരയാകാരായ ഒരു നിലവിളക്കിന്റെ വ്യസനത്തോടെ ബെഞ്ചും ടെസ്ക്കും അവ അവയുടെ ഹൃദയത്തില്‍ കോറിയിട്ട വചനങ്ങളും വിട പറയാന്‍ വെമ്പുന്ന കാഴ്ചയാണ് പിന്നെ കാണാന്‍ കഴിയുക...ഇരുന്നു തയഞ്ഞു കാലപ്പഴക്കം ചെന്നതാനെങ്കിലും പുതുമയുടെ മോടിയോടെ വരുന്ന കൂട്ടുകാര്‍ അവര്‍ക്ക് നിത്യ യൌവനതിന്റെ മന്ത്രം ചൊല്ലിക്കൊടുക്കുന്നത് കൊണ്ടായിരിക്കണം ഇന്നും നില നില്‍ക്കുന്നത്...തന്‍റെ പ്രണയ ദാഹം മരത്തിന്‍റെ  കാതില്‍ കണ്ണീരിന്‍റെ അകമ്പടിയോടെ ഓതിക്കൊടുത്ത കൂട്ടുകാരും പിരിഞ്ഞു കഴിയുമ്പോള്‍ കോളേജ് വിജനം.  ഒറ്റയാക്കാപെടുന്ന കോളേജ് നു സന്ത്വനമെകിക്കൊണ്ട് മരങ്ങളും കണ്ണീര്‍ പൊഴിക്കും. കൊലുസ്സിന്റെ പുഞ്ചിരിയും പല വര്‍ണ്ണങ്ങളിലുള്ള വസ്ത്രങ്ങളും നല്‍കിയ മധുര നൊമ്പരങ്ങള്‍ അയവിറക്കിക്കൊണ്ട് നീണ്ട ഒരു രാത്രിക്കായി കാത്തിരിക്കുന്നു...ഒരു നല്ല നാളേയ്ക്കു വേണ്ടി....


                         =ശുഭം=










                                                                       _നാട്ടുകാരന്‍_ 










                   

ഞാന്‍

അന്ന് :

            വസന്തത്തിനു
            നിറം നല്‍കി ഞാന്‍
            നെയ്യാംബലുകളില്‍
            കവിതകളെഴുതി...

ഇന്ന് :

           ശിധിലമായത്
           എന്‍റെ ചിന്തകള്‍................... ..........,
           മരവിച്ചു പോയത് 
           എന്‍റെ പുഞ്ചിരി ....
           ചതഞ്ഞു പോയ മനസ്സിന്
           കണ്ണുനീരിന്റെ രുചി ....






                                                                         _നാട്ടുകാരന്‍_ 

Saturday, 25 February 2012

MADNESS

Oh lord ! am not secured...
My life is going to be a different game...
A different game for others...
Who hangs on my soul...?

The who, are the superiors...
May they gamble with my life...?
May they blast questions on me...?
I must gather power to survive them...


Madness the better way to escape,
Escape from the void...
Escape from the jealousy mind...
Escape from the life...

Madness make me nude...
Nudity is the form of truth...
I found it as the better way to live...
Which does not harm any soul...?

Oh my love ! I leave you...
I am going to the world of illusions...
The world in which am secured...
Hope you can understand me...

I am not worried about my passion...
I am not worried about my life...
I am not worried about my love...
Because am just mad...!
Am just mad...!!!

                                                       _NAATTUKAARAN_